നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അർജുൻ ആയങ്കി പലതവണയായി തട്ടിയെടുത്തത് കൊടുവള്ളി സംഘത്തിൻ്റെ കോടികളുടെ സ്വർണം; ആയങ്കിയെ വകവരുത്താൻ സംഘമെത്തിയത് ടിപ്പർ ലോറിയിൽ

  അർജുൻ ആയങ്കി പലതവണയായി തട്ടിയെടുത്തത് കൊടുവള്ളി സംഘത്തിൻ്റെ കോടികളുടെ സ്വർണം; ആയങ്കിയെ വകവരുത്താൻ സംഘമെത്തിയത് ടിപ്പർ ലോറിയിൽ

  അപകടത്തിന് തൊട്ടു മുന്‍പ് കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിച്ച വാഹനങ്ങളില്‍ അര്‍ജുന്‍ ആയങ്കി സഞ്ചരിച്ച ചുവന്ന കാറും, ചെര്‍പ്പുള്ളശ്ശേരി സംഘത്തിന്റെ ജീപ്പുമുണ്ട്. ടിപ്പര്‍ ലോറി അടക്കം 25 വാഹനങ്ങളുമായിട്ടാണ് കൊടുവള്ളി സംഘം എത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

  Arjun Ayanki

  Arjun Ayanki

  • Share this:
  കോഴിക്കോട്: രാമനാട്ടുകര അപകടം നടന്ന ദിവസം വിദേശത്ത് നിന്നും കൊടുവള്ളി സംഘത്തിന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് വഴി എത്തിയത് 2.33 കിലോ ഗ്രാം സ്വര്‍ണ്ണമായിരുന്നു. ഈ സ്വര്‍ണം തട്ടിയെടുക്കുന്നതിനാണ് അര്‍ജുന്‍ ആയങ്കിയുടെ നേത്യത്വത്തിലുള്ള കണ്ണൂര്‍ സംഘം കരിപ്പൂരില്‍ എത്തിയത്. മുന്‍പും ഇങ്ങനെ എത്തിയ സ്വര്‍ണ്ണം അര്‍ജുന്റെ നേത്യത്വത്തിലുള്ള സംഘം തട്ടിയെടുത്ത സാഹചര്യത്തില്‍ കൊടുവള്ളി സംഘം ചെര്‍പ്പുളശ്ശേരി ക്വട്ടേഷന്‍ സംഘത്തിന്റെ സഹായം തേടുകയായിരുന്നു. ഇതിനായി കൊടുവള്ളി സംഘം ടിപ്പര്‍ ഉള്‍പ്പെടെ ഇരുപത്തഞ്ചോളം വാഹനങ്ങളിലായിട്ടാണ് കരിപ്പൂരില്‍ എത്തിയത്. അപകടം നടന്ന പൂളിഞ്ചോടിന് സമീപം വൈദ്യരങ്ങാടിയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞത് 21ന് പുലര്‍ച്ചെ 4.25 നും, 4.30 നും ഇടയില്‍ 40 വാഹനങ്ങളാണ്.

  അപകടത്തിന് തൊട്ടു മുന്‍പ് കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിച്ച വാഹനങ്ങളില്‍ അര്‍ജുന്‍ ആയങ്കി സഞ്ചരിച്ച ചുവന്ന കാറും, ചെര്‍പ്പുള്ളശ്ശേരി സംഘത്തിന്റെ ജീപ്പുമുണ്ട്. ടിപ്പര്‍ ലോറി അടക്കം 25 വാഹനങ്ങളുമായിട്ടാണ് കൊടുവള്ളി സംഘം എത്തിയതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എയര്‍പോര്‍ട്ടില്‍ വിമാനം എത്തുന്നതിന് മുന്‍പ് കൊടുവള്ളി സംഘവും,അര്‍ജ്ജുന്റെ സംഘവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. തങ്ങള്‍ക്ക് വരുന്ന സ്വര്‍ണ്ണം തട്ടിയെടുത്താല്‍ അര്‍ജ്ജുനെ വകവരുത്തുവാന്‍ തന്നെയാണ് കൊടുവള്ളി സംഘം പദ്ധതി തയ്യാറാക്കിയിരുന്നത്. ഇതിന് ആവശ്യമെങ്കില്‍ ടിപ്പറും ഉപയോഗപ്പെടുത്തുവാനായിരുന്നു ഇവരുടെ തീരുമാനം.

  മുന്‍പ് കൊടുവള്ളി സംഘത്തിന് എത്തിയ കള്ളക്കടത്ത് സ്വര്‍ണ്ണം അര്‍ജുനും കൂട്ടാളികളും തട്ടിയെടുത്ത് കൊണ്ടു പോയ സാഹചര്യത്തിലാണ് എന്ത് വിലകൊടുത്തും അര്‍ജുനെ നേരിടാന്‍ കൊടുവള്ളി സംഘം തീരുമാനിച്ചത്. മുന്‍പ് കൊടുവള്ളി സംഘത്തിന്റെ 6 കോടിയോളം രൂപയുടെ സ്വര്‍ണ്ണം അര്‍ജുന്‍ തട്ടികൊണ്ടു പോയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന.

  Also Read- 'പാർട്ടിക്കുള്ളിൽ നിന്ന് ആരെങ്കിലും തെറ്റ് ചെയ്‌താൽ CPM സംരക്ഷിക്കില്ല, ഫേസ്ബുക്ക് പോസ്റ്റുകളുടെ പിന്നാലെ പോകാൻ കഴിയില്ല': മുഖ്യമന്ത്രി

  സ്വര്‍ണം വരുമ്പോള്‍ അര്‍ജുന്‍ തട്ടിയെടുത്താല്‍ പിന്തുടര്‍ന്ന് പിടി കൂടുവാന്‍ തന്നെയായിരുന്നു കൊടുവള്ളി സംഘത്തിന്റെ തീരുമാനം. ഇതിനായി 20ലേറെ വാഹനങ്ങളിലായി ചെര്‍പ്പുള്ളശ്ശേരി സംഘത്തെ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ വിന്യസിച്ചിരുന്നു. ആവശ്യമെങ്കില്‍ ടിപ്പര്‍ ലോറി റോഡിന് കുറുകെയിട്ട് അര്‍ജുനെ ബ്ലോക്ക് ചെയ്യുകയോ, ഇല്ലെങ്കില്‍ വാഹനം ഇടിച്ചിടാനോ ആയിരുന്നു പദ്ധതി. എന്നാല്‍ ഇതിന് മുന്‍പെ വിദേശത്ത് നിന്നും കള്ളക്കടത്ത് സ്വര്‍ണ്ണവുമായി എത്തിയ മുഹമ്മദ് ഷഫീഖ് പിടിയിലാവുക ആയിരുന്നു. ഈ വിവരം ആദ്യം അറിഞ്ഞതും അര്‍ജ്ജുനും സംഘവും തന്നെ. ഉടന്‍ തന്നെ ഇവര്‍ ചുവന്ന കാറില്‍ കരിപ്പൂരില്‍ നിന്നും കണ്ണൂരിലേക്ക് തിരിച്ചു.

  സ്വര്‍ണ്ണവുമായി പോയെന്ന് കരുതിയാണ് വിവധ വാഹനങ്ങളിലായി കൊടുവള്ളി സംഘത്തിലെ ചെര്‍പ്പുളശ്ശേരി ക്വട്ടേഷന്‍ ടീം അര്‍ജുനെ പിന്തുടന്നത്. ഈ യാത്ര രാമനാട്ടുകരയില്‍ എത്തുമ്പോഴാണ് സ്വര്‍ണ്ണം എയര്‍പോര്‍ട്ടില്‍ പിടികൂടിയെന്ന വിവരം ചെര്‍പ്പുള്ളശ്ശേരി ക്വട്ടേഷന്‍ ടീം അറിഞ്ഞത്. തുടന്ന് ഇവര്‍ മടങ്ങി പോകുവഴിയായിരുന്നു നിയന്ത്രണം വിട്ട വാഹനം പുള്ളിച്ചോടിന് സമീപം മറിഞ്ഞ് അഞ്ചുപേര്‍ മരണപ്പെട്ടത്.
  കസ്റ്റംസ് സ്വര്‍ണ്ണം പിടി കൂടിയിരുന്നില്ലെങ്കില്‍ പുറത്ത് കള്ളക്കടത്ത് സ്വര്‍ണ്ണത്തിന്റെ പേരില്‍ കൊടുവള്ളി സംഘവും, അര്‍ജ്ജുന്‍ അയങ്കിയുടെ സംഘവുമായി വലിയ ഏറ്റുമുട്ടല്‍ നടക്കുമായിരുന്നു. മുന്‍ തീരുമാന പ്രകാരം അര്‍ജ്ജുനെ വക വരുത്തുവാന്‍ ടിപ്പര്‍ ലോറി കൊടുവള്ളി സംഘം ഉപയോഗപ്പെടുത്തുമായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുളളത്.

  കാര്യങ്ങള്‍ ഇത്രയും ആയ സ്ഥിതിക്ക് സ്വര്‍ണ്ണത്തിലെ അവകാശവാദം വിട്ട് അര്‍ജുനെ കേസില്‍ കുടുക്കുവാനാണ് കൊടുവള്ളി സംഘത്തിന്റെ നീക്കം. 2.33 കോടി രൂപയുടെ സ്വര്‍ണ്ണം തങ്ങളുടെ അല്ലെന്നും അത് ആയങ്കിയുടേതാണെന്നുമാണ് കൊടുവള്ളി സംഘം പറയുന്നത്. ഇതുവഴി കസ്റ്റംസ് കേസ് ശക്തമാക്കി പല തവണ തങ്ങളുടെ സ്വര്‍ണ്ണം തട്ടിയെടുത്ത അര്‍ജുനെ നിയമപരമായി കുരുക്കുവാന്‍ കഴിയുമെന്നാണ് കൊടുവള്ളി സംഘത്തിന്റെ കണക്ക് കൂട്ടല്‍.
  Published by:Rajesh V
  First published:
  )}