• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മേജറുടെ ഭാര്യയുടെ കൊല വിവാഹ അഭ്യർഥന നിരസിച്ചതിന്

news18
Updated: June 25, 2018, 3:33 PM IST
മേജറുടെ ഭാര്യയുടെ കൊല വിവാഹ അഭ്യർഥന നിരസിച്ചതിന്
news18
Updated: June 25, 2018, 3:33 PM IST
ന്യൂഡൽഹി: കരസേന ഉദ്യോഗസേഥന്റെ ഭാര്യയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മറ്റൊരു കരസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. നാഗാലാൻഡ് ദിമാപൂരിൽ സേവനം അനുഷ്ഠിക്കുന്ന മേജർ നിഖിൽ ഹണ്ടയാണ് അറസ്റ്റിലായത്. വിവാഹ അഭ്യര്‍ഥന നിരസിച്ചതാണ് കൊലയ്ക്ക് കാരണം.

ശനിയാഴ്ചയാണ് മേജർ അമിത് ദ്വിവേദിയുടെ ഭാര്യ ഷലീസ ദ്വിവേദിയെ ഡൽഹി കന്റോൺമെന്റ് മെട്രോ സ്റ്റേഷനു സമീപം ശരീരത്തിൽ വാഹനം കയറി മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച മീററ്റിൽ നിന്നാണ് നിഖിലിനെ അറസ്റ്റ് ചെയ്തത്. ഷലീസയും നിഖിലും രണ്ട് വര്‍ഷത്തിലധികമായി അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അമിത് ദ്വിവേദി നാഗാലാൻഡിൽ ജോലി ചെയ്യുന്നതിനിടെയാണ് നിഖിൽ ഷലീസയെ പരിചയപ്പെട്ടത്. അമിത് ഡൽഹിയിലേക്ക് സ്ഥലം മാറ്റംകിട്ടി പോന്നതിനു ശേഷവും ഇരുവരും ബന്ധം തുടർന്നിരുന്നു.

ഇരുവരും നിരന്തരം ഫോൺ വിളിക്കാറുണ്ടെന്നാണ് പൊലീസ് പറയുന്നത്. വീഡിയോ കോളിംഗിനിടെ അമിത് ദ്വിവേദി ഇരുവരെയും പിടികൂടി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഷലീസയെ കാണാൻ ശനിയാഴ്ച നിഖിൽ ഡൽഹിയിൽ എത്തിയിരുന്നു. ഫിസിയോ തെറാപ്പിക്കെന്നു പറഞ്ഞ് വീട്ടിൽ നിന്ന് ആശുപത്രിയിലെത്തിയ ഷലീസ അവിടെ നിന്ന് നിഖിലിനൊപ്പം പോയി. കാറിൽവെച്ച് വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് നിഖിൽ ഷലീസയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. അപകടമരണമാണെന്ന് വരുത്തിത്തീർക്കാനാണ് ഷലീസയുടെ ശരീരത്തിലൂടെ വാഹനം കയറ്റിയത്.
First published: June 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍