• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മേജറുടെ ഭാര്യ കൊല്ലപ്പെട്ട സംഭവത്തില്‍ മറ്റൊരു മേജര്‍ അറസ്റ്റില്‍; ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നു നിഖില്‍


Updated: June 26, 2018, 12:47 PM IST
മേജറുടെ ഭാര്യ കൊല്ലപ്പെട്ട സംഭവത്തില്‍ മറ്റൊരു മേജര്‍ അറസ്റ്റില്‍; ഒഴിവാക്കാനായിരുന്നു കൊലപാതകമെന്നു നിഖില്‍

Updated: June 26, 2018, 12:47 PM IST
ന്യൂഡല്‍ഹി: കരസേന മേജറുടെ ഭാര്യയെ മറ്റൊരു മേജര്‍ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിലെ ദുരൂഹത അവസാനിക്കുന്നില്ല.

അതേസമയം മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജയ്ക്കു തന്നോട് കടുത്ത പ്രണയമായിരുന്നെന്നും അവരെ അതില്‍ നിന്നും ഒവിവാക്കാന്‍ വേണ്ടിയാണ് കൊലപ്പെടുത്തിയതെന്നുമാണ് കേസില്‍ അറസ്റ്റിലായ മേജര്‍ നിഖില്‍ റായ് ഹന്ദ പൊലീസിനോടു പറഞ്ഞു.

എന്നാല്‍ താനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് ഷൈലജ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കൊലപാതകം നടന്നതാണെന്ന് പൊലീസ് പറയുന്നത്.

ശനിയാഴ്ചവെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ ഷൈലജയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അന്നു രാവിലെ എട്ടിന് നിഖിലും ഷൈലജയും ഫോണില്‍ സംസാരിക്കുകയും ആര്‍മി ബേസ് ഹോസ്പിറ്റലില്‍ കാണാമെന്ന് പറയുകയും ചെയ്തിരുന്നു. ഫിസിയോതെറപ്പിക്കെന്ന പേരില്‍ ഷൈലജ പതിനൊന്നരയോടെ അമിതിന്റെ ഔദ്യോഗിക വാഹനത്തില്‍ ആശുപത്രിയിലെത്തി. ഡ്രൈവര്‍ തിരികെ പോകുകയും ചെയ്തു.

ആശുപത്രിയില്‍ നിഖിലിന്റെ ഒന്നര വയസ്സുകാരനായ മകനെയും പ്രവേശിപ്പിച്ചിരുന്നു. നിഖിലിന്റെ കാറില്‍ ഇരുവരും ഡല്‍ഹി കന്റോണ്‍മെന്റിലേക്കു പോയി. ഇതുപിന്നാലെയാണ് കഴുത്തിനു മുറിവേറ്റ ഷൈലജയെ കാറിടിച്ചു മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷൈലജയെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നൂറുകണക്കിനു സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത് ഇതില്‍ നിന്നാണ് പ്രതി നിഖില്‍ തന്നെയെന്ന നിഗമനത്തില്‍ പൊലീസെത്തിയത്. ഇതേത്തുടര്‍ന്ന് മീററ്റ് കന്റോണ്‍മെന്റില്‍ നിന്നാണ് നിഖിലില്‍ പിടിയിലാകുന്നത്. ഇരുവരുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും പൊലീസിന് നിര്‍ണായക തെളിവുകള്‍ ലഭിച്ചു.
First published: June 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍