• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സൈനിക റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിൽ ദളിത് പെൺകുട്ടിക്ക് പീഡനം


Updated: April 29, 2018, 5:33 PM IST
സൈനിക റിക്രൂട്ട്മെന്‍റ് പരിശീലന കേന്ദ്രത്തിൽ ദളിത് പെൺകുട്ടിക്ക് പീഡനം

Updated: April 29, 2018, 5:33 PM IST
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് സൈനിക റിക്രൂട്ട്മെന്റ് പരിശീലനകേന്ദ്രത്തില്‍ ദളിത് പെണ്‍കുട്ടിയെ ഡയറക്ടര്‍ പീഡിപ്പിച്ചതായി പരാതി. സ്ഥാപനത്തിന്റെ മെസിലും ഹോസ്റ്റലിലും വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

സൈന്യത്തില്‍ ചേരാന്‍ താല്‍പര്യമുള്ള വിദ്യാര്‍‌ഥികള്‍ക്ക് രണ്ട് മാസത്തെ പരിശീലനമാണ് എരഞ്ഞിപ്പാലത്തെ പ്രീ റിക്രൂട്ട്മെന്റ് ട്രയിനിങ് സെന്‍റര്‍ നല്‍കുന്നത്. കോഴ്സ് തുടങ്ങിയപ്പോള്‍ തന്നെ ഡയറക്ടര്‍ നവാസ് ജാന്റെ പീഡനവും തുടങ്ങിയതായി പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

സ്ഥാപനത്തില്‍ ആദിവാസി, ദലിത് വിദ്യാര്‍ഥികളാണ് കൂടുതലായും പരിശീലനത്തിനെത്തുന്നത്. ഇവരുടെ ഫീസായ 24000 രൂപ സര്‍ക്കാര്‍ ഗ്രാന്‍ഡായി നല്‍കും. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ട സൌകര്യങ്ങള്‍ സ്ഥാപനത്തിലില്ലെന്നും ഡയറക്റും ഭാര്യയും മോശമായാണ് പെരുമാറുന്നതെന്നും പരാതിയുണ്ട്.

പരിശീലനത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അടുക്കളപ്പണി എടുപ്പിക്കുന്നെന്ന പി ആര്‍ ടി സി ഡയറക്ടര്‍ക്കെതിരെ നേരത്തെ പരാതി ഉയര്‍ന്നിരുന്നു. എന്നാല്‍ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കിയ ജീവനക്കാര്‍ തനിക്കെതിരെ വ്യാജ ആരോപണങ്ങളുണ്ടാക്കുകയാണെന്നാണ് നവാസിന്റെ വിശദീകരണം.​
First published: April 29, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍