HOME » NEWS » Crime » AROUND 60 PEOPLE WERE TRAPPED IN THREE MONTHS AS JOB OFFERS IN RUSSIA NJ TV

റഷ്യയിൽ ജോലി വാഗ്ദാനം; മൂന്ന് മാസത്തിനിടെ പറ്റിക്കപ്പെട്ടത് 60 പേർ

ജാഗ്രത പുലർത്തണമെന്ന് റഷ്യൻ ഓണററി കോൺസൽ രതീഷ് സി നായർ ന്യൂസ് 18 നോട്

News18 Malayalam | news18-malayalam
Updated: July 17, 2021, 3:04 PM IST
റഷ്യയിൽ ജോലി വാഗ്ദാനം; മൂന്ന് മാസത്തിനിടെ പറ്റിക്കപ്പെട്ടത് 60 പേർ
news18
  • Share this:
തിരുവനന്തപുരം: റഷ്യയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സംഘം സംസ്ഥാനത്ത് വ്യാപകം. മൂന്ന് മാസത്തിനിടെ  60 പേരാണ് ഇത്തരത്തിൽ തട്ടിപ്പിന് ഇരയായതെന്ന് തിരുവനന്തപുരത്തെ റഷ്യൻ ഓണററി കോൺസൽ രതീഷ് സി നായർ ന്യൂസ് 18 നോട് പറഞ്ഞു. റഷ്യയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയതാണു തട്ടിപ്പ് നടത്തുന്നത്.

ഫെയ്സ്ബുക്ക്  ഉൾപ്പെടെയുള്ള സമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇരകളെ കണ്ടെത്തുന്നത്. ഇതിനുശേഷം ജോലി വാഗ്ദാനം ചെയ്തു അഡ്വാൻസ് വാങ്ങും. പിന്നീട് ടൂർ വിസയോ ബിസിനസ് വിസയോ നൽകും. മുഴുവൻ പണവും നൽകി റഷ്യയിൽ എത്തിയ ശേഷമാകും തട്ടിപ്പിനു ഇരയായെന്ന് വ്യക്തമാകുക.  കാരണം ടൂർ വിസയോ, ബിസിനസ് വിസയോ തൊഴിൽ വിസയായി റഷ്യയിൽ മാറ്റാൻ മാറ്റാൻ കഴിയില്ല.


ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം രൂപ വരെയാണ് ഓരോരുത്തർക്കും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുള്ളത്. ചെന്നൈയിലെ റഷ്യൻ കൗൺസുലേറ്റിനേയോ തിരുവനന്തപുരത്തെ ഓണററി കോൺസലിനെയോ പറ്റിക്കപ്പെട്ടതായി അറിയിച്ചവരുടെ കണക്ക് മാത്രമാണ് പുറത്തു വന്നിട്ടുള്ളത്. പരാതിപ്പെടാൻ തയ്യാറാകാത്ത നിരവധി പേർ ഇപ്പോഴുമുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. പറ്റിക്കപ്പെട്ടവർ ഉടൻ തന്നെ പൊലീസിൽ പരാതിപ്പെടണമെന്നും ഓണററി കോൺസൽ രതീഷ് സി നായർ പറഞ്ഞു.

You may also like:കരിപ്പൂർ സ്വർണ്ണക്കടത്ത്: കൊടുവള്ളി സംഘത്തിനായി കസ്റ്റംസ് ഇറങ്ങുന്നു; അറസറ്റ് ചെയ്ത 14 പേരെ ചോദ്യം ചെയ്യും

പറ്റിക്കപ്പെട്ട നൂറോളം പേർ ഇപ്പോൾ മോസ്‌കോയിൽ കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്. വ്യാജ കമ്പനികളുടെ പേരിലും വ്യാജ വിസകൾ നൽകിയും തട്ടിപ്പ് നടത്തുന്നുണ്ട്. റഷ്യയിൽ എത്തിയ ശേഷം സെർബിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞും തട്ടിപ്പ് നടത്തുന്നുണ്ട്. ഉത്തരേന്ത്യയിലെ ചില സംഘങ്ങളാണ് ഇതിന് പിന്നിൽ. 2009ൽ 200 ഓളം പേരെ റഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു കബളിപ്പിച്ചിരുന്നു. സമാനമായ തട്ടിപ്പാണ് ഇപ്പോൾ നടക്കുന്നത്.

ഏതെങ്കിലും സ്ഥാപനങ്ങൾ ജോലി വാഗ്ദാനം ചെയ്തു വിസ നൽകുകയാണെങ്കിൽ അതു പരിശോധിച്ച് ഉറപ്പുവരുത്തണം. ടൂർ വിസയിലോ ബിസിനസ് വിസയിലോ പോയി ജോലക്ക് കയറാൻ പറ്റില്ലെന്ന് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. ഏതെങ്കിലും തരത്തിൽ സംശയമുണ്ടെങ്കിൽ കോൺസുൽ ഓഫീസുമായി ബന്ധപ്പെടണമെന്നും രതീഷ് സി നായർ പറഞ്ഞു.
Published by: Naseeba TC
First published: July 17, 2021, 3:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories