• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ആപ്പ്' ഉപയോഗിച്ച് കാമുകിയുടെ ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ പകര്‍ത്തി; ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


Updated: August 5, 2018, 7:52 AM IST
'ആപ്പ്' ഉപയോഗിച്ച് കാമുകിയുടെ ഭര്‍ത്താവിന്റെ രഹസ്യങ്ങള്‍ പകര്‍ത്തി; ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Updated: August 5, 2018, 7:52 AM IST
കൊച്ചി: 'ആപ്പ്' ഉപയോഗിച്ച് കാമുകിയുടെ ഭര്‍ത്താവിനെ ആപ്പിലാക്കാന്‍ ശ്രമിച്ച ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിയായ അജിത് ആണ് അറസ്റ്റിലായത്. കാമുകിയുടെ ഭര്‍ത്താവ് അറിയാതെ അദ്ദേഹത്തിന്റെ ഫോണില്‍ രഹസ്യ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതിനാണ് അജിത്തിനെ പൊലീസ് പിടികൂടിയത്. പ്രത്യേകതരം ആപ്പ് സ്ഥാപിച്ചുള്ള കുറ്റകൃത്യത്തിന് സംസ്ഥാനത്ത് അറസ്റ്റിലാകുന്ന ആദ്യവ്യക്തിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.

കൊച്ചി എളമക്കരയിലാണ് സംഭവം. അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലായ അജിത്, അവരുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താനാണ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തത്. ഇതിന് കാമുകിയുടെ സാഹായം ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു.

അഞ്ചുമാസം മുന്‍പാണ് ആപ്ലിക്കേഷന്‍ സ്ഥാപിച്ചത്. ഇത്രയും കാലം കാമുകിയുടെ ഭര്‍ത്താവിന്റെ ഓരോ രഹസ്യ നീക്കങ്ങളും നിരീക്ഷിച്ചു. സ്വകാര്യ സംഭാഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ പകര്‍ത്തിയെടുത്തു. ഇതിനിടെ തട്ടിപ്പു മനസ്സിലാക്കിയ യുവതിയുടെ ഭര്‍ത്താവ് പരാതിയുമായി പൊലീസിനെ സമീപിച്ചു.

മൊബൈല്‍ ഫോണില്‍ സ്ഥാപിച്ച ആപ്ലിക്കേഷന്‍ വഴിയാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. അതേസമയം ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്തിനാണെന്ന് ഇയാള്‍ വ്യക്തമാക്കിയിട്ടില്ല.
First published: August 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍