കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്തു യുവതിയെ പീഡിപ്പിച്ച കേസിൽ നിർമ്മാതാവും നടനുമായ വിജയ് ബാബുവിനെതിരെ (Vijay Babu) അറസ്റ്റ് വാറണ്ട്. വിദേശത്ത് ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ റെഡ് കോര്‍ണര്‍ നോട്ടീസ് (Red Corner Notice) ഇറക്കുന്നതിനുവേണ്ടിയാണ് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതോടെ വിജയ്ബാബുവിന്റെ ഫോട്ടോ ഉൾപ്പടെ കേസിന്റെ എല്ലാ വിവരങ്ങളും അടുത്ത ദിവസങ്ങളില്‍ ഇന്റര്‍പോളിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാകും.
അടുത്ത ദിവസങ്ങളിൽ തന്നെ വിജയ് ബാബുവിനെതിരെ ഇന്‍റർ പോൾ റെഡ് കോർണർ നോട്ടീസ് പുറത്തിറക്കും. ഇതു വരുന്നതോടെ ദുബായിലുണ്ടെന്ന് കരുതുന്ന വിജയ് ബാബുവിനെ അവിടുത്തെ പൊലീസ് പിടികൂടി ഇന്ത്യയിലേക്ക് മടക്കി അയയ്ക്കും. അതേസമയം ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാറിൽ ഏർപ്പെടാത്ത ഏതെങ്കിലും രാജ്യത്തേക്ക് വിജയ് ബാബു കടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതോടെ വിജയ്ബാബുവിന് പങ്കാളിത്തമുള്ള ചിത്രങ്ങളുടെ ഒടിടി റിലീസ് തടസപ്പെടും. വിദേശ മുതല്‍മുടക്കുള്ള ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്ത്രീപീഡനക്കേസിലെ പ്രതികള്‍ക്കു പങ്കാളിത്തമുള്ള സിനിമകള്‍ വിലയ്ക്കു വാങ്ങി പ്രദര്‍ശിപ്പിക്കാറില്ല. വാറന്റിന്റെ പകര്‍പ്പ് ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ലിക്‌സ് അടക്കമുള്ള ഒടിടി കമ്ബനികളുടെ ഇന്ത്യന്‍ പ്രതിനിധികള്‍ക്കും വിദേശ ഉടമകള്‍ക്കും കൈമാറാനുള്ള നിയമോപദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
Vijay Babu| ഔദ്യോഗിക യാത്രയിലായതിനാല്‍ 19 വരെ ഇളവു വേണം; പൊലീസിന് മെയിലയച്ച് വിജയ് ബാബു; ഇളവില്ലെന്ന് മറുപടി
നടിയെ ബാലാത്സംഗം ചെയ്ത കേസില്‍ (Actress Rape Case) ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സാവകാശം തേടി നിർമാതാവും നടനുമായ വിജയ് ബാബു (Vijay Babu). ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രയിലായതിനാല്‍ 19 ന് ചോദ്യം ചെയ്യലിന് ഹാജരാവാമെന്നാണ് പൊലീസിന് അയച്ച ഇ മെയിലില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സാവകാശം നല്‍കാനാവില്ലെന്ന നിലപാടിലാണ് പൊലീസ്.
നടിയെ ബലാത്സംഗം ചെയ്ത കേസുമായി ബന്ധപ്പെട്ടും ഇരയുടെ പേരു വെളിപ്പെടുത്തിയ കേസിലും ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ നോട്ടീസിനാണ് ഇ മെയിലില്‍ വിജയ് ബാബു മറുപടി നല്‍കിയത്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് യാത്രയിലാണ് 19 ന് കൊച്ചിയിലെത്തുമ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാവാമെന്നാണ് വ്യക്തമാക്കുന്നത്.
യാത്രയുടെ ഭാഗമായി നിലവില്‍ എവിടെയാണുള്ളതെന്ന് മെയിലില്‍ വ്യക്തമാക്കുന്നില്ല. അതീവ ഗൗരവതരമായ ബാലത്സംഗക്കുറ്റം ആരോപിയ്ക്കപ്പെട്ടതിനാല്‍ ഇളവു നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പൊലീസ് വിജയ് ബാബുവിന് മറുപടി മെയിലുമയച്ചു. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു നല്‍കിയ ജാമ്യഹര്‍ജി ഹൈക്കോടതി വേനലവധിയ്ക്കുശേഷം പരിഗണിയ്ക്കുന്നതിനായി മാറ്റിയിരുന്നു. 18 നാണ് ഹര്‍ജി കോടതി പരിഗണിയ്ക്കുന്നത്. ഇതു കൂട്ടി കണക്കിലെടുത്താവും 19 ന് ഹാജരാവാമെന്ന് നടന്‍ മെയിലയച്ചതെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
നടി ബലാത്സംഗ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെ ദുബായിലേക്ക് മുങ്ങിയ നടനെ തിരിച്ചെത്തിയ്ക്കാനുള്ള നീക്കങ്ങള്‍ പോലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു. വേണമെങ്കില്‍ വിദേശത്തുപോയി വിജയ്ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച്നാ ഗരാജു വ്യക്തമാക്കിയിരുന്നു. അറസ്റ്റിന് ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസമല്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. നടനെതിരായി ഉയര്‍ന്നു വന്ന രണ്ടാമത്തെ മീ ടൂ ആരോപണത്തില്‍ പൊലീസിന് പരാതി ലഭിച്ചിട്ടില്ലെങ്കിലും വെളിപ്പെടുത്തലിന്റെ ഉറവിടത്തേക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.
വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളേത്തുടര്‍ന്ന് താരസംഘടനയായ അമ്മയുടെ ആഭ്യന്തര തര്‍ക്കപരിഹാര സമിതിയില്‍ നിന്ന് നടി മാലാ പാര്‍വ്വതി രാജിവെച്ചിരുന്നു. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 നു ചേര്‍ന്ന സമിതി ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇന്നലെ ചേര്‍ന്ന അമ്മ യോഗം ഇതു തള്ളി. തന്നെ നിര്‍വ്വാഹ സമിതിയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന നടന്റെ അഭ്യര്‍ത്ഥന മാനിച്ച് വിജയ് ബാബുവിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതായി സംഘടന അറിയിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Vijay Babu