HOME » NEWS » Crime » ARRESTED YOUTH PARTY LEADER OF POPULAR FRONT OF INDIA FUNDING UNREST

ഹത്രാസിൽ അറസ്റ്റിലായ മലയാളികൾക്ക് പണം നൽകിയത് റൗഫ്; ക്യാമ്പസ് ഫ്രണ്ട് നേതാവിന്റെ ബാങ്ക് അക്കൗണ്ടിൽ 2 കോടി എത്തിയത് സംശയകരമെന്ന് ഇ.ഡി

ഒമാനിൽ ജോലി ചെയ്തിരുന്ന റൗഫ് ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത്. ഇത് സംശയകരമാണന്ന് ഇഡിയുടെ ന്യൂഡൽഹി യൂണിറ്റിലെ അസി.ഡയറക്ടർ വിനയ്കുമാർ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

News18 Malayalam | news18-malayalam
Updated: December 14, 2020, 8:33 AM IST
ഹത്രാസിൽ അറസ്റ്റിലായ മലയാളികൾക്ക് പണം നൽകിയത് റൗഫ്; ക്യാമ്പസ് ഫ്രണ്ട് നേതാവിന്റെ ബാങ്ക് അക്കൗണ്ടിൽ 2 കോടി എത്തിയത് സംശയകരമെന്ന് ഇ.ഡി
Rauf Sherif
  • Share this:


കൊച്ചി: വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ബ്യൂറോ ഓഫ് ഇമിഗ്രേഷൻ (ബിഒഐ) അറസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി കൊല്ലം അഞ്ചൽ സ്വദേശി കെ.എ.റൗഫ് ഷെരീഫിന്റെ ബാങ്ക് അക്കൗണ്ടിൽ 2 കോടിയിലധികം രൂപയുടെ സംശയകരമായ ഇടപാടു നടന്നെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ. യുപിയിലെ ഹത്രാസിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായ മലയാളികൾക്ക് പണം കൈമാറിയതും റൗഫ് ആണെന്ന നിഗമനത്തിലാണ് ഇ.ഡി. ഹത്രാസിലേക്ക് പോകുന്നതിനിടെ ക്യാംപസ് ഫ്രണ്ട് ദേശീയ ട്രഷറർ അതീഖ്വർ റഹ്മാൻ, മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, മസൂദ് അഹമ്മദ്, ആലം പെഹൽവാൻ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്.

റൗഫിന്റെ പേരിൽ മൂന്ന്  അക്കൗണ്ടുകളാണുള്ളത്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത ക്യാംപസ് ഫ്രണ്ട് സംഘടനയ്ക്കു വേണ്ടിയുള്ള സാമ്പത്തിക ഇടപാടുകൾ നടത്തിയത് ഈ 3 അക്കൗണ്ടുകൾ വഴിയാണെന്നും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ലോക്ഡൗൺ കാലത്തും റൗഫിന്റെ അക്കൗണ്ടിലേക്ക് ഒരു കോടിയിലേറെ രൂപ യാണ് എത്തിയത്. ഒമാനിൽ ജോലി ചെയ്തിരുന്ന റൗഫ് ഇന്ത്യയിൽ മടങ്ങിയെത്തിയ ശേഷമാണു പണം നിക്ഷേപിക്കപ്പെട്ടത്. ഇത്  സംശയകരമാണന്ന് ഇഡിയുടെ ന്യൂഡൽഹി യൂണിറ്റിലെ അസി.ഡയറക്ടർ വിനയ്കുമാർ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

Also Read കള്ളപ്പണ കേസിൽ പോപ്പുലർ ഫ്രണ്ട് നേതാവ് പിടിയിൽ; കൊല്ലം സ്വദേശിയെ ഇ.ഡി കസ്റ്റഡിയിലെടുത്തത് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി റൗഫിനെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) 14 ദിവസം റിമാൻഡ് ചെയ്തു.




നേരത്തെ മൂന്നു തവണ നോട്ടിസ് നൽകിയിട്ടും റൗഫ് ഹാജരായില്ല. അമ്മയ്ക്കും സഹോദരനും കോവിഡ് ബാധിച്ചെന്നും ഭാര്യ ഗർഭിണിയാണെന്നും ചൂണ്ടിക്കാട്ടി രണ്ടു തവണ ഒഴിഞ്ഞുമാറി. മൂന്നാം തവണ താൻ ചികിത്സയിലാണെന്നും ഇമെയിൽ വഴി അന്വേഷണ സംഘത്തെ അറിയിച്ചു. എന്നാൽ ഇതിനിടയിൽ രഹസ്യമായി വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് റൗഫ് വിമാനത്താവളത്തിൽ വച്ച് പിടിയിലായത്.

Published by: Aneesh Anirudhan
First published: December 14, 2020, 8:33 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories