• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ലാംബയുടെ ചങ്കുറപ്പില്‍ അഴിക്കുള്ളിലായി ആള്‍ദൈവം


Updated: April 26, 2018, 2:46 AM IST
ലാംബയുടെ ചങ്കുറപ്പില്‍ അഴിക്കുള്ളിലായി ആള്‍ദൈവം

Updated: April 26, 2018, 2:46 AM IST
ജയ്പൂര്‍: പീഡനകേസിപ്പെട്ടത് ആയിരക്കണക്കിന് അണികളുള്ള ആള്‍ ദൈവമായിട്ടും പ്രതിക്കു ജീവപര്യന്തം ശിക്ഷ ലഭിച്ചതിനു പിന്നില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പഴുതടച്ചുള്ള കുറ്റപത്രവും പരാതിക്കാരി കേസില്‍ ഉറച്ചുനിന്നതും. ഭീഷണകള്‍ക്കോ സ്വാധീനത്തിനോ വഴങ്ങാതെ കേസന്വേഷണത്തില്‍ ശക്തമായ നിലപാടെടുത്ത ആളാണ് അന്വേഷണ ഉദ്യോഗസ്ഥനായ അജയ് പാല്‍ ലാംബ. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് ആള്‍ ദൈവത്തെ ജയിലഴിക്കുള്ളിലാക്കിയത്.

പെണ്‍കുട്ടി പരാതി നല്‍കിയപ്പോള്‍ ജോധ്പൂര്‍ വെസ്റ്റ് ഡിസിപി ആയിരുന്ന അജയ് പാലിനാണ് അന്വേഷണ ചുമതല ലഭിച്ചത്. ആള്‍ദൈവത്തിന്റെ ശക്തിയോ ജനപിന്തുണയോ വകവയ്ക്കാതെ ആസാറാം ബാപ്പുവിനെ ആശ്രമത്തില്‍ കയറി അറസ്റ്റു ചെയ്തതും അജയ് പാല്‍ എന്ന ചങ്കുറപ്പുള്ള ഇതേ പൊലീസ് ഉദ്യോഗസ്ഥനാണ്. അറസ്റ്റിനു ശേഷവും ഭീഷണികള്‍ വകവയ്ക്കാതെ കേസിനു പിന്നാലെ സഞ്ചരിച്ച് തെളിവുകള്‍ ശേഖരിച്ചു. 2005 ബാച്ചിലെ ഐ.പി.എസുകാരനായ അജയ് പാലിന്റെ നിതാന്ത ജാഗ്രതയും പഴുതടച്ചുള്ള കുറ്റപത്രവുമാണ് ആള്‍ ദൈവത്തിനും കൂട്ടാളികള്‍ക്കും വിനയായത്.

ഭീഷണികള്‍ വകവയ്ക്കാതെ സാധാരണ പൗരനുള്ള അവകാശങ്ങള്‍ മാത്രം നല്‍കി ആള്‍ ദൈവത്തെ അറസ്റ്റു ചെയ്തതിനു പിന്നാലെ നൂറുകണക്കിനു ഭീഷണി കത്തുകളും ഫോണ്‍ കോളുകളുമാണ് അജയ് പാലിനെ തേടിയെത്തിയത്. ആസാറാമിന്റെ അണികള്‍ മുഴുവന്‍ തെരുവിലിറങ്ങിയിട്ടും അന്വേഷണത്തില്‍ നിന്ന് ഒരിഞ്ച് പിന്നോട്ടു പോകാന്‍ അജയ് തയാറായില്ല. 2013 ഓഗസ്റ്റ് 20നാണ് അജയ്പാല്‍ ഈ കേസ് ഏറ്റെടുത്തത്.

കേസന്വേഷണത്തിനിടെ രണ്ടു സാക്ഷികള്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. നിരവധി പൊലീസുകാരെയാണ് ആള്‍ ദൈവത്തിന്റെ അനുയായികള്‍ ആക്രമിച്ചത്. അതേസമയം മാധ്യമങ്ങള്‍ കേസില്‍ കാട്ടിയ ജാഗ്രത അന്വേഷണ സംഘത്തിനു സഹായകരമായി. തന്റെ കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമെന്നു പോലും ഭീഷണിയുണ്ടായി. ഭീഷണി ഏറിയതോടെ ഫോണ്‍ എടുക്കാനാകാത്ത സാഹചര്യമുണ്ടായെന്നും അജയ് പാല്‍ പറയുന്നു. ഭീഷണിയെ തുടര്‍ന്ന് മക്കളെ സ്‌കൂളില്‍ വിടാതായി.

ഇതിനിടയിലാണ് കേസിലെ സുപ്രധാന സാക്ഷി കൊല്ലപ്പെടുന്നത്. സാക്ഷിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതിയുടെ മൊഴി പൊലീസുകാരെ ഞെട്ടിക്കുന്നതായിരുന്നു. തന്റെ അടുത്ത ലക്ഷ്യം അന്നത്തെ ജോധ്പൂര്‍ ഡി.വൈ.എസ്.പി ചഞ്ചല്‍ മിശ്രയായിരുന്നെന്നായിരുന്നു അയാളുടെ വെളിപ്പെടുത്തല്‍.
Loading...
അന്വേഷണത്തിനിടെ ആള്‍ദൈവത്തിന്റെ അനുയായികളില്‍ നിന്നല്ലാതെ രാഷ്ട്രീയ സമ്മര്‍ദ്ദം നേരിടേണ്ടി വന്നിട്ടില്ലെന്നു അജയ് പാല്‍ പറയുന്നു. ആസാറാമിന് മധ്യപ്രദേശിലെ ആശ്രമത്തില്‍ സമന്‍സ് നല്‍കാന്‍ പോയ പൊലീസുകാരെ നേരിട്ടത് എണ്ണായിരത്തോളം വരുന്ന അനുയായികളായിരുന്നു. പത്തു മണിക്കൂര്‍ കാത്തുനിന്നശേഷമാണ് സമന്‍സ് നല്‍കാനായത്. തുടര്‍ന്ന് ഓഗസ്റ്റ് 30നാണ് ആസാറാം ബാപ്പുവിനെ അറസ്റ്റു ചെയ്തത്.



 
First published: April 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍