തൃശൂർ : കൊടുങ്ങല്ലൂരിൽ (Kodungallur) ഉഴുവത്ത് കടവിൽ ഒരു കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് (Suicide) പൊലീസ് നിഗമനം. കൊടുങ്ങല്ലൂർ കാടാം പറമ്പത്ത് ഉബൈദിന്‍റെ മകൻ ആഷിഫ് (41) ഭാര്യ അബീറ(34), ഇവരുടെ മക്കളായ അസ്ഹറ ഫാത്തിമ (14), അനെയ്നുന്നിസ (7) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പത്ത് മണിയോടെ കിടപ്പുമുറിയിൽ നാല് പേരെയും മരിച്ച നിലയി കണ്ടെത്തുകയായിരുന്നു. ഇരുനില വീടിന്‍റെ മുകളിലത്തെ നിലയിലാണ് ആഷിഫും കുടുംബവും കിടന്നിരുന്നത്.
ഇന്ന് രാവിലെ പത്ത് മണിയായിട്ടും ഇവർ പുറത്തിറങ്ങാറാതായതോടെ താഴെയുണ്ടായിരുന്ന ആഷിഫിൻ്റെ സഹോദരി അയൽവാസികളെ കൂട്ടി വന്ന് വാതിൽ പൊളിച്ച് നോക്കിയപ്പോഴാണ് മുറിക്കകത്ത് നാലു പേരും മരിച്ചു കിടക്കുന്നത് കണ്ടത്. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് സൂചന. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന ആഷിഫിന് സാമ്പത്തിക പരാധീനയുള്ളതായി പറയുന്നു.
വീടിനുള്ളില്‍ വിഷവാതകം നിറച്ച് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. വീട്ടില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തി. ജനലുകള്‍ അകത്തുനിന്ന് അടച്ച നിലയിലായിരുന്നു.
നാലുപേരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത പൊലീസ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിൽ ഫോറൻസിക് വിദഗ്ദർ എത്തി തെളിവെടുപ്പ് നടത്തി.
Also Read-
Kodungallur Family death | കൊടുങ്ങല്ലൂരിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; മരണകാരണം വിഷവാതകം ശ്വസിച്ചതെന്ന് പ്രാഥമിക നിഗമനം(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
'പ്രേത'ത്തെ ഒഴിപ്പിക്കാൻ കേരള പൊലീസ്; മൃതദേഹ പരിശോധനയിലെ 'പ്രേത വിചാരണ' ഒഴിവാക്കിയേക്കുംതിരുവനന്തപുരം: അസ്വാഭാവിക മരണങ്ങളിലും കൊലപാതകങ്ങളിലും ഇൻക്വസ്റ്റ് നടപടികൾക്കിടെയുള്ള പ്രേത പ്രയോഗം ഒഴിവാക്കാൻ ആഭ്യന്തരവകുപ്പ് ആലോചിക്കുന്നു. 'പ്രേത പരിശോധന, പ്രേത വിചാരണ റിപ്പോർട്ട് എന്നീ പ്രയോഗങ്ങളാണ് ഒഴിവാക്കാൻ നീക്കം നടക്കുന്നത്. പൊതുപ്രവര്‍ത്തകന്‍ ബോബന്‍ മാട്ടുമന്ത നല്‍കിയ പരാതിയിലാണ് മൃതദേഹത്തെ പ്രേതമായി ചിത്രീകരിക്കുന്ന പദങ്ങള്‍ ഒഴിവാക്കുന്നത് ആഭ്യന്തരവകുപ്പ് പരിഗണിച്ചത്. ഇതിന് പകരം മറ്റ് പദങ്ങൾ ഉപയോഗിക്കാമെന്നാണ് ധാരണ. കൊലപാതകമോ, അസ്വാഭാവിക മരണമോ നടന്നാല്‍ പൊലീസ് നടത്തുന്ന ഇൻക്വസ്റ്റ് നടപടികൾക്കാണ് 'പ്രേത പരിശോധന' എന്ന് പറയുന്നത്. പരിശോധനക്ക് ശേഷം തയ്യറാക്കുന്ന റിപോര്‍ട്ട് 'പ്രേത വിചാരണ റിപ്പോര്‍ട്ട്' എന്നുമാണ് അറിയപ്പെടുന്നത്.
പൊലീസിന്‍റെ പ്രേത പ്രയോഗം ഇതുകൊണ്ടും അവസാനിക്കുന്നില്ല. അസ്വാഭാവികമായോ കൊലപാതകമായോ ഉള്ള സംഭവങ്ങളിൽ മൃതദേഹത്തിന് കാവല്‍ നില്‍ക്കുന്ന പൊലീസുകാരുടെ ജോലിക്ക് പ്രേത ബന്തവസ്സ് ഡ്യൂട്ടി എന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷ് ഭരണ കോളോണിയല്‍ കാലത്ത് തുടങ്ങിയ ഇത്തരം പദപ്രയോഗം ആധുനിക പൊലീസ് സേന ഉപയോഗിച്ചുവരികയാണെന്ന് ബോബൻ മാട്ടുമന്ത പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മൃതദേഹത്തെ അപമാനിക്കലാണ് ഈ പദപ്രയോഗങ്ങളെന്നും പരാതിക്കാരന്‍ വ്യക്തമാക്കുന്നു.
ഇൻക്വസ്റ്റ് നടപടികളിലെ പ്രേത പ്രയോഗം ഒഴിവാക്കി പകരം അനുയോജ്യമായ മറ്റ് വാക്കുകൾ ഉപയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും ഉള്‍പ്പടെയാണ് ബോബൻ മാട്ടുമന്ത പരാതി നല്‍കിയത്. മൃതദേഹത്തെ പ്രേതമെന്ന് വിശേഷിപ്പിക്കുന്നതിന് പകരം മറ്റ് പദങ്ങള്‍ ഉപയോഗിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കാനാണ് ആഭ്യന്തര വകുപ്പ് ആലോചിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.