വിദ്യാർത്ഥിനിക്ക് നേരെ അശ്ശീല പ്രദർശനം: പോലീസ് ഓഫീസർക്കെതിരെ കേസ്

സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതി പോലീസുകാരനാണെന്ന് തെളിഞ്ഞത്

News18 Malayalam | news18-malayalam
Updated: February 15, 2020, 11:51 AM IST
വിദ്യാർത്ഥിനിക്ക് നേരെ അശ്ശീല പ്രദർശനം: പോലീസ് ഓഫീസർക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം
  • Share this:
വിദ്യാർത്ഥിനിക്ക് നേരെ അശ്ശീല പ്രദർശനം നടത്തിയ എ.എസ്. ഐ.ക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പാലക്കാട് കൺട്രോൾ റൂം എ.എസ്.ഐ. നവീൻ നിശ്ചലിനെതിരെയാണ് കസബ പൊലീസ് കേസെടുത്തത്.

സ്ക്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയോട് എ.എസ്.ഐ. അശ്ശീല പ്രദർശനം നടത്തിയെന്ന പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. ഇയാളെ പാലക്കാട് എസ്പി ശിവ വിക്രം അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തു. കേസിനെ തുടർന്ന് എ.എസ്.ഐ. ഒളിവിൽ പോയി. പരാതിയെ തുടർന്ന് സ്ഥലത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് പ്രതി എ.എസ്.ഐ. ആണെന്ന് തെളിഞ്ഞത്.
First published: February 15, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading