നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Accident death | സ്‌കൂട്ടറിൽ കാളക്കൂറ്റൻ ഇടിച്ചു; തൃശൂരിൽ എ.എസ്.ഐക്ക് ദാരുണാന്ത്യം

  Accident death | സ്‌കൂട്ടറിൽ കാളക്കൂറ്റൻ ഇടിച്ചു; തൃശൂരിൽ എ.എസ്.ഐക്ക് ദാരുണാന്ത്യം

  ASI lost life when his bike hit against a bull | വീട്ടിലേക്ക് പോകുന്നതിനിടെ സ്‌കൂട്ടറിൽ കാളക്കൂറ്റൻ ഇടിക്കുകയായിരുന്നു

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • Share this:
   തൃശൂർ: തൃശൂരിൽ വാഹനാപകടത്തിൽ (accident) എ.എസ്.ഐ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എ.എസ്.ഐ. കുറ്റൂർ പള്ളിക്ക് സമീപം താമസിക്കുന്ന കവലക്കാട്ട് വീട്ടിൽ കെ.എ. ജോൺസൻ ആണ് മരിച്ചത്.

   വീട്ടിലേക്ക് പോകുന്നതിനിടെ കോവിലകത്തുംപാടത്ത് വെച്ച് ജോൺസൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ കാളക്കൂറ്റൻ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട് റോഡിൽ വീണ ജോൺസനെ മറ്റ് യാത്രക്കാർ ചേർന്ന് അശ്വിനി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാത്രി പതിനൊന്നോടെയാണ് അപകടം സംഭവിച്ചത്.

   Also read: മെഡിക്കൽ കോളേജിൽ മരിച്ചയാളുടെ മോതിരം കാണാതായതായി പരാതി; വീഴ്ചയുണ്ടോയെന്ന് മനുഷ്യാവകാശ കമ്മീഷൻ

   കോവിഡ് ബാധിച്ച്‌ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചയാളുടെ കൈവിരലില്‍ കിടന്ന സ്വര്‍ണ്ണ മോതിരം കാണാതായെന്ന പരാതി അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. മരിച്ചയാളുടെ മകന്റെ പരാതിയില്‍ മൃതദേഹം പൊതിഞ്ഞു കെട്ടിയ ജീവനക്കാര്‍ക്ക് വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെടുന്നത്.

   വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടാല്‍ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും കമ്മീഷന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി. ചെമ്പഴന്തി സ്വദേശി കെ. അശോക് കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. കോവിഡ് ബാധിച്ച്‌ ചികിത്സയിലിരിക്കെ മരിച്ച അശോക് കുമാറിന്റെ പിതാവിന്റെ കൈയിലുണ്ടായിരുന്ന മോതിരമാണ് കാണാതായത്. മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വാങ്ങി.
   Published by:user_57
   First published:
   )}