നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Gang Rape | സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നചിത്രം പ്രചരിപ്പിച്ചു; 21കാരൻ അറസ്റ്റിൽ; കൂട്ടാളികൾക്കായി തിരച്ചിൽ

    Gang Rape | സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്ത് നഗ്നചിത്രം പ്രചരിപ്പിച്ചു; 21കാരൻ അറസ്റ്റിൽ; കൂട്ടാളികൾക്കായി തിരച്ചിൽ

    കോളേജിലെ സഹപാഠിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ഗുവാഹത്തി: അസമിലെ ദിബ്രുഗഡിൽ പെൺകുട്ടിയെ കൂട്ടബലാത്സംഗം (gang rape) ചെയ്ത് നഗ്നചിത്രം പ്രചരിപ്പിച്ചുവെന്ന പരാതിയിൽ 21കാരനെ അറസ്റ്റ് ചെയ്തു. കോളേജിലെ സഹപാഠിയായ പെൺകുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയ്ക്കൊപ്പം പ്രതിയുടെ ബന്ധുവും സുഹൃത്തും തന്നെ പീഡിപ്പിച്ചതായി സംശയിക്കുന്നതായും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കി. യുവതി തിരിച്ചറിഞ്ഞ മറ്റ് രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ നടത്തി വരികയാണ്.

      ശനിയാഴ്ചയാണ് യുവതിയുടെ പരാതി പൊലീസ് രജിസ്റ്റർ ചെയ്തത്. ആറു മാസം മുമ്പ് തനിയ്ക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയ ശേഷം പ്രതികൾ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിനി പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. പെൺകുട്ടിയുടെ ഫോട്ടോകൾ പുറത്തു വന്നതിന് ശേഷം ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ച മറ്റുള്ളവർക്കെതിരെയും നടപടിയെടുക്കുമെന്ന് പോലീസ് പറഞ്ഞു.

      “അടുത്തിടെ യുവതിയുടെ വിവാഹം സംബന്ധിച്ച ചർച്ചകൾക്കിടെ ആരോ അവളുടെ നഗ്നചിത്രങ്ങൾ വരന് അയച്ചുകൊടുത്തപ്പോഴാണ് പെൺകുട്ടി ഇക്കാര്യം അറിയുന്നത്. അതിനുശേഷമാണ് പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചത് ” ദിബ്രുഗഡ് പോലീസ് സൂപ്രണ്ട് ശ്വേതാങ്ക് മിശ്ര പറഞ്ഞു.



      ബോർബോറ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ പ്രകാരം, ആറ് മാസം മുമ്പ് ഇരുചക്രവാഹനത്തിൽ പ്രതിയ്ക്കൊപ്പം യുവതി കോളേജിലേക്ക് പോകവേ വാഹനം തകരാറിലായി. തുടർന്ന് ഇരുവരും ബന്ധുവിന്റെ കാറിൽ യാത്ര തുടർന്നു.

      “യാത്രയ്ക്കിടെ, അവർ നൽകിയ മയക്കുമരുന്ന് കലർന്ന പാനീയം കുടിക്കുകയും ഉടൻ തന്നെ ബോധരഹിതയായി വീഴുകയും ചെയ്തു. ബോധം വീണ്ടെടുത്തപ്പോൾ പെൺകുട്ടി സഹപാഠിയുടെ ബന്ധുവീട്ടിലെ ഒരു മുറിയിലായിരുന്നു. അവളുടെ സഹപാഠിയും മറ്റൊരു യുവാവും അപ്പോൾ ആ വീട്ടിൽ ഉണ്ടായിരുന്നു, ”ദിബ്രുഗഡ് അഡീഷണൽ പോലീസ് സൂപ്രണ്ട് ബിതുൽ ചേതിയ പറഞ്ഞു.

      സംഭവ സമയത്ത് അബോധാവസ്ഥയിലായിരുന്നതിനാൽ ആക്രമണത്തെ കുറിച്ച് ഇരയ്ക്ക് അറിയില്ലായിരുന്നു. മൂവരും തന്നെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തതായി സംശയിക്കുന്നുവെന്ന് യുവതി പൊലീസിൽ മൊഴി നൽകി. “ഞങ്ങൾ അവളെ വൈദ്യപരിശോധനയ്ക്ക് അയച്ചു, ഇരയുടെ മൊഴി രേഖപ്പെടുത്തി, ”ബിതുൽ ചേതിയ കൂട്ടിച്ചേർത്തു.

      യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, സ്വകാര്യത ലംഘനം, ലൈംഗികത വ്യക്തമാക്കുന്ന കാര്യങ്ങൾ പ്രസിദ്ധീകരിക്കുക അല്ലെങ്കിൽ പ്രചരിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ എഫ്‌ഐആറിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. “നഗ്നചിത്രം പരസ്യമായതിനെ തുടർന്ന് മറ്റ് ചിലർ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിച്ചുവെന്ന ആരോപണമുണ്ട്. ഇക്കാര്യത്തിലും ഉടൻ നടപടി സ്വീകരിക്കും ”ദിബ്രുഗഡ് എസ്പി പറഞ്ഞു.

      മറ്റൊരു കേസിൽ, ബക്‌സ ജില്ലയിലെ ബഗൻപാറയിൽ വീട്ടിൽ നിന്ന് ഞായറാഴ്ച രാത്രി കാണാതായ യുവതിയുടെ മൃതദേഹം തിങ്കളാഴ്ച നെൽവയലിൽ കണ്ടെത്തിയിരുന്നു. ഇരയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായാണ് സംശയിക്കുന്നത്.

      Summary: Assam college student was gang raped, fellow student arrested
      Published by:user_57
      First published:
      )}