ഗുവാഹത്തി: പ്രതിശ്രുത വരനെ തട്ടിപ്പുകേസില്‍ പിടികൂടിയ അസം(Assam) പൊലീസ്(Police) ഉദ്യോഗസ്ഥ ജുന്‍മണി റാഭ അതേ കേസില്‍ അറസ്റ്റില്‍(Arrest). പ്രതിശ്രുത വരനുമായി ബന്ധപ്പെട്ട അഴിമതി കേസിലാണ് അറസ്റ്റ്. കരാറുകാരുമായി ഒപ്പുവച്ച സാമ്പത്തിക ഇടപാടുകള്‍ യാഥാര്‍ഥ്യമാക്കാന്‍ പ്രതിശ്രുതവരന് പെഗാഗ്, റാഭയെ പരിചയപ്പെടുത്തുകയും വിശ്വാസം നേടിയെടുത്ത ശേഷം കരാറുകാരെ വഞ്ചിച്ചെന്നുമാണ് പരാതി.
അസമിലെ നാഗണ്‍ ജില്ലയില്‍ സബ് ഇന്‍സ്പെക്ടറായിരുന്ന റാഭയെ കഴിഞ്ഞ രണ്ടു ദിവസമായി ചോദ്യം ചെയ്യുകയായിരുന്നു. കരാറും ആളുകള്‍ക്കു ജോലിയും നേടിത്തരാമെന്ന് വാഗ്ദാനം ചെയ്ത ശേഷം പൊഗാഗ് കബളിപ്പിച്ചെന്നാണു റാഭ നല്കിയ കുറ്റപത്രം. തുടര്‍ന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയും മജൂലി ജയിലില്‍ അടയ്ക്കുകയും ചെയ്തു.
2021 ഒക്ടോബറിലാണ് പൊഗാഗുമായി രാഭയുടെ വിവാഹനിശ്ചയം നടന്നത്. 2022 നവംബറില്‍ ഇവരുടെ കല്യാണം നടത്താന്‍ തീരുമാനിച്ചിരുന്നു. ഒഎന്‍ജിസിയില്‍ ജോലി തരപ്പെടുത്തി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധിപ്പേരില്‍ നിന്ന് പെഗാഗ് പണം തട്ടിയിരുന്നു.
ഇയാളുടെ പക്കല്‍ നിന്നും ഒഎന്‍ജിസിയുടെ പേരില്‍ നിര്‍മിച്ച വ്യാജ ഐഡന്റിറ്റി കാര്‍ഡ്, രണ്ട് ലാപ്ടോപ്പുകള്, 13 സീലുകള്‍, ഒന്‍പത് പാസ്ബുക്കുകള്‍, ചെക്ക്ബുക്ക്, രണ്ട് മൊബൈല്‍ ഫോണ്‍, ഒരു പെന്‍ഡ്രൈവ്, രണ്ട് വാക്കി ടോക്കികള്‍ എന്നിവ പൊലീസ് പിടിച്ചെടുത്തിരുന്നു.
പ്രതിശ്രുത വരന്റെ അറസ്റ്റിന് പിന്നാലെ 'ലേഡി സിങ്കം', 'ദബാങ് പൊലീസ്' എന്നീ പേരുകളില്‍ അറിയപ്പെടുന്ന റാഭയ്ക്കെതിരെയും ആരോപണങ്ങള്‍ ഉയരുകയായിരുന്നു. ഇവരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നേരത്തേ, ബിഹ്പുരിയാ എംഎല്‍എ അമിയ കുമാര്‍ ഭൂയനുമായി റാഭ നടത്തിയ ഫോണ്‍ സംഭാഷണം ചോര്‍ന്നതു വിവാദമായിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.