പതിനാലുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗിക വൈക്യതം: മധ്യവയസ്കൻ അറസ്റ്റിൽ

ക്രിമിനൽ പശ്ചാത്തലമുള്ള പ്രതി, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ തടവുകാരെ മോചിപ്പിക്കണമെന്ന കോടതി നിർദേശത്തെ തുടർന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയതാണ്.

News18 Malayalam | news18-malayalam
Updated: May 22, 2020, 10:21 AM IST
പതിനാലുകാരിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗിക വൈക്യതം: മധ്യവയസ്കൻ അറസ്റ്റിൽ
rape
  • Share this:
ഗുവാഹട്ടി: പതിനാലുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് ലൈംഗികമായി ഉപയോഗിക്കാന്‍ ശ്രമിച്ച മധ്യവയസ്കന്‍ അറസ്റ്റിൽ. അസമിലെ ധേമാജിയിൽ ഇക്കഴിഞ്ഞ മെയ് 18നാണ് ഞെട്ടിക്കുന്ന സംഭവം. അകൻ സൈക്കിയ എന്ന അൻപതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

മെയ് 17നാണ് പതിനാലുകാരിയായ പെണ്‍കുട്ടി ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. തുടർന്ന് സമീപത്തെ നദിക്കരയിൽ സംസ്കരിക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം ഉച്ചയോടെയായിരുന്നു സൈക്കിയയുടെ ക്രൂര അതിക്രമം. നദിക്കരയിലെത്തി മൃതദേഹം പുറത്തെടുത്ത ഇയാൾ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

സംഭവം ശ്രദ്ധയിൽ പെട്ട അവിടെയുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ലൈംഗികമായി ഉപയോഗിക്കാനാണ് മൃതദേഹം പുറത്തെടുത്തതെന്ന് പ്രതി തന്നെ പൊലീസിനോട് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. IPC 306, 377 വകുപ്പുകൾ അനുസരിച്ചും പോക്സോ വകുപ്പ് അനുസരിച്ചും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
TRENDING:ഹൈന്ദവ വിശ്വാസത്തെ അധിക്ഷേപിച്ചെന്ന് ആരോപണം: കോൺഗ്രസ് നേതാവ് അറസ്റ്റിൽ [NEWS]Reliance Jio; KKR & Co റിലയൻസ് ജിയോയിൽ 11,367 കോടി രൂപ നിക്ഷേപവുമായി കെകെആർ; സ്വന്തമാക്കുന്നത് 2.32 ശതമാനം ഓഹരി [NEWS]https://malayalam.news18.com/news/life/health-scientists-believe-cannabis-could-help-prevent-and-treat-coronavirus-aa-239541.html [NEWS]
നേരത്തെ തന്നെ ക്രിമിനൽ പശ്ചാത്തലമുള്ള ആളാണ് സൈക്കിയ. ഭാര്യയെ ഉപദ്രവിച്ച കേസില്‍ അവർ തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജയിലിലായിരുന്ന ഇയാൾ, കോവിഡ് മഹാമാരിയുടെ പശ്ചാത്തതലത്തിൽ തടവുകാരെ മോചിപ്പിക്കണമെന്ന കോടതി നിർദേശത്തെ തുടർന്ന് പുറത്തിറങ്ങിയതാണ്. ഇയാൾക്ക് മാനസിക പ്രശ്നങ്ങളൊന്നും ഇല്ലെന്ന് പൊലീസ് തന്നെ പറയുന്നുണ്ട്.

പതിനാലുകാരിയുടെ ദുരൂഹ മരണത്തിന് പിന്നിലും സൈക്കിയ തന്നെയാണോയെന്ന സംശയം ഇവിടുത്തെ പ്രദേശവാസികള്‍ ഉന്നയിക്കുന്നുണ്ട്. ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നും ഇത് ആത്മഹത്യയിലേക്ക് നയിച്ചതാകാമെന്നുമാണ് ആരോപണം. ഏതായാലും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

 

 

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 22, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading