• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ആസാം സ്വദേശി അറസ്റ്റിൽ

Arrest | ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ആസാം സ്വദേശി അറസ്റ്റിൽ

മദ്യപിച്ചെത്തിയ പ്രതി റോഡിൻറെ നടുക്ക് കയറി നിൽക്കുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അക്രമിക്കുകയുമായിരുന്നു

Abu-seyid

Abu-seyid

  • Share this:
കൊല്ലം: ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ആസാം സ്വദേശിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുലമൺ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച ആസാം സ്വദേശിയായ അബു സൈദ് മൈനുദ്ധീനാണ് അറസ്റ്റിലായത്. ഇന്നലെ വൈകിട്ട് ഏഴേമുക്കാലോടെ പുലമൺ ജംഗ്ഷനിൽ മദ്യപിച്ചെത്തിയ പ്രതി റോഡിൻറെ നടുക്ക് കയറി നിൽക്കുകയും പിടിച്ചുമാറ്റാൻ ശ്രമിച്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ അക്രമിക്കുകയുമായിരുന്നു. കൊട്ടാരക്കര സ്റ്റേഷനിലെ എസ്. ഐ ഷാജി അലക്സാണ്ടർ, എസ്.ഐ മധുസൂദനൻ എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

Accident | ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ അപകടം; എസ്.ഐ മരിച്ചു

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി ഉണ്ടായ ബൈക്ക് അപകടത്തില്‍ (Accident) പോലീസ് (Police) ഉദ്യോഗസ്ഥന്‍ മരിച്ചു. വൈക്കം വെള്ളൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.ഐ ടി.വി പുരം സ്വദേശി സജി (53) യാണ് മരിച്ചത്. തലയോലപ്പറമ്പില്‍ വെച്ച് സജി ഓടിച്ചിരുന്ന ബൈക്കും എതിരെ വന്ന ടെംബോ ട്രാവലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സജിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ സജിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. രാത്രി 11.15 ഓടെ മരണം സംഭവിച്ചു. അപകടത്തില്‍ തലയോലപ്പറമ്പ് പോലീസ് കേസെടുത്തു.

അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; കുട്ടിയടക്കം 4 പേർ മരിച്ചു


ദേശീയപാതയിൽ (National Highway) അമ്പലപ്പുഴ പായൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം (Accident). സംഭവത്തില്‍ കുട്ടിയടക്കം 4 പേര്‍ മരിച്ചു. കാറിൽ ഉണ്ടായിരുന്ന നാലു പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. മരിച്ചത് തിരുവനന്തപുരം സ്വദേശികളാണെന്നും പോലീസ് പറയുന്നു. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

തിരുവനന്തപുരം ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34) ,ആനാട് സ്വദേശി സുധീഷ് ലാൽ,സുധീഷ് ലാലിന്റെ 12 വയസുള്ള മകൻ അമ്പാടി എന്നിവരെ തിരിച്ചറിഞ്ഞു . കാറിനുള്ളിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.

വിമാനത്താവളത്തിലേക്ക് പോകും വഴിയായിരുന്നു അപകടമെന്നാണ് നി​ഗമനം. എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ ഉണ്ടായിരുന്ന അഞ്ചു പേരെ പോലീസ് പുറത്തെടുത്തത്.അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ്‌ നാട്ടുകാർ പറയുന്നത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്‌.
Published by:Anuraj GR
First published: