• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചുംബിച്ച് ചുംബിച്ച് സ്ത്രീകളെ ചികിത്സിച്ച 'കിസിങ് ബാബ' പിടിയിൽ


Updated: August 25, 2018, 8:37 PM IST
ചുംബിച്ച് ചുംബിച്ച് സ്ത്രീകളെ ചികിത്സിച്ച 'കിസിങ് ബാബ' പിടിയിൽ

Updated: August 25, 2018, 8:37 PM IST
ഗുവാഹത്തി: ചുംബനത്തിലൂടെ സ്ത്രീകളെ ചികിത്സിച്ച സിദ്ധൻ പിടിയിൽ. ആസമിലെ മൊറിഗാവോണിലാണ് സംഭവം. കിസിങ് ബാബ എന്ന വിളിപ്പേരുള്ള രാം പ്രകാശ് ചൌഹാൻ എന്നയാളാണ് പൊലീസ് പിടിയിലായത്. സ്ത്രീകളുടെ ശാരീരികവും മാനസികവുമായ ആരോഗ്യപ്രശ്നങ്ങളാണ് രാം പ്രകാശ് ചുംബനത്തിലൂടെ ചികിത്സിക്കുന്നത്. ഭഗവാൻ വിഷ്ണുവിൽനിന്ന് ലഭിച്ച പ്രത്യേക സിദ്ധി ഉപയോഗിച്ചാണ് താൻ ചുംബന ചികിത്സ നടത്തുന്നതെന്നായിരുന്നു ഇയാൾ ഭക്തരെ വിശ്വസിപ്പിച്ചിരുന്നത്. ചികിത്സയ്ക്കായി എത്തുന്നവരെ കെട്ടിപ്പിടിച്ച് ചുംബിക്കുകയാണ് ഇയാൾ ചെയ്യുന്നത്. അന്ധവിശ്വാസികളായ ഗ്രാമീണ സ്ത്രീകൾ ഇയാൾ പറയുന്നത് വിശ്വസിച്ചാണ് ചികിത്സയ്ക്ക് എത്തിയിരുന്നത്. ആശ്രമത്തോട് ചേർന്ന ക്ഷേത്രത്തിലാണ് ചുംബന ചികിത്സ നടത്തിയിരുന്നത്. ഒരുമാസം ഇവിടെ പാർപ്പിച്ചാണ് ചികിത്സ നടത്തുന്നത്. മകന്‍റെ അത്ഭുതസിദ്ധിയെക്കുറിച്ച് രാം പ്രകാശ് ചൌഹാന്‍റെ അമ്മ തന്നെയാണ് പ്രചരണം നൽകിയിരുന്നത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിൽ ചുംബിക്കുന്ന ബാബയുടെ അറസ്റ്റിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ആസമിലെ മറ്റ് ജില്ലകളേക്കാൾ സാക്ഷരതാ നിരക്ക് കുറവുള്ള മൊറിഗാവോൺ ദുർമന്ത്രവാദത്തിനും കുപ്രസിദ്ധിയാർജിച്ച സ്ഥലമാണ്.
First published: August 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍