മലപ്പുറം: കൈകൂലി പണവുമായി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പൊലീസ് വിജിലൻസിന്റെ പിടിയിൽ. മലപ്പുറം നിലമ്പൂർ വഴിക്കടവ് ആർ.ടി.ഒ ചെക്ക് പോസ്റ്റിലെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. ഷഫീസ്, ഏജന്റ് വഴിക്കടവ് പുതിയകത്ത് ജുനൈദ് (ബാപ്പുട്ടി) എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. 50 700 രൂപയും ഇയാളിൽ നിന്നും പിടിച്ചെടുത്തു.
മലപ്പുറം പോലീസ് വിജിലൻസ് ഡിവൈഎസ്പി ഫിറോസ് എം ഷെഫീഖും സംഘവും നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നാണ് ഷഫീസിനെ പിടികൂടിയത്. വിജിലൻസ് പിടിയിലായതോടെ ഇയാൾ കുഴഞ്ഞ് വീണു. തുടർന്ന് പോലീസ് വിജിലെൻസ് ഉദ്യോഗസ്ഥർ നിലമ്പൂരിലെ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകി.
രാവിലെ 6.50 ഓടെയാണ് ഇയാൾ പിടിയിലായത്. വഴിക്കടവ് ചെക്ക് പോസ്റ്റിൽ 3 ദിവസത്തെ സേവനം കഴിഞ്ഞ് ഷഫീസ് നാട്ടിലേക്ക് പോകാൻ നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. 7 മണിയുടെ ട്രെയിനിന് പോകാനായിട്ടാണ് ഇയാൾ നിലമ്പൂർ റെയിൽവെ സ്റ്റേഷനിലേക്ക് എത്തിയത്. ആലപ്പുഴ സ്വദേശിയായ ഇയാൾ ഭാര്യയുടെ പേരിലുള്ള കാറിൽ വഴിക്കടവ് ചെക്ക് പോസ്റ്റിൽ നിന്നും ഏജന്റിനൊപ്പം വരികയായിരുന്നു.
Also Read-
Murder | അട്ടപ്പാടിയിൽ 22കാരനെ മർദ്ദിച്ചുകൊന്നു; സുഹൃത്ത് ഉൾപ്പടെ നാലുപേർ കസ്റ്റഡിയിൽവഴിക്കടവിൽനിന്ന് കാറിൽ പുറപ്പെട്ടപ്പോൾ തന്നെ ഇരുവരും വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. ഷഫീസിന്റെ ഭാര്യയുടെ പേരിലുള്ള കാർ ഓടിച്ചത് ജുനൈദാണ്. പോലീസ് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വഴിക്കടവ് കൃഷി ഓഫീസറെ കൂടി ഉൾപ്പെടുത്തി ആയിരുന്നു മിന്നൽ പരിശോധന. ചൊവ്വ, ബുധൻ, വ്യാഴം, ദിവസങ്ങളിലായി ഏജന്റ് മുഖേന ഇയാൾ വാങ്ങിയ കൈകൂലി പണമാണിത് എന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു.
പരിശോധനകൾ ഭയന്ന് ദിവസേന ഇടയ്ക്കിടെ കോഴപ്പണം ഏജന്റുമാരെ ഏൽപ്പിക്കുകയും ഉദ്യോഗസ്ഥർ വീട്ടിൽ പോകുമ്പോൾ കൈമാറുകയും ചെയ്യുന്നതാണ് ചെക്ക് പോസ്റ്റിലെ രീതിയെന്ന് വിജിലൻസ് അധികൃതർ പറഞ്ഞു. ഷഫീസിനെ പിന്നീട് വണ്ടൂർ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കേരളത്തിലെ തന്നെ ഏറ്റവും തിരക്കേറിയ സംസ്ഥാന അതിർത്തികളിൽ ഒന്നാണ് വഴിക്കടവ് ആനമറി. കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും മലപ്പുറം ജില്ലയിലേക്ക് എത്താൻ ഏറ്റവും എളുപ്പം നാടുകാണി ചുരം കടന്ന് ഇതു വഴിയാണ്. അതുകൊണ്ടുതന്നെ നിരവധി കണ്ടെയ്നർ ട്രക്ക് വാഹനങ്ങളാണ് ഓരോ ദിവസവും ഇതുവഴി കടന്നു പോകുന്നത്. പഴങ്ങളും പച്ചക്കറികളും തുടങ്ങി കർണാടകയിൽ നിന്നുള്ള ഗ്രാനൈറ്റ് ലോറികൾ വരെ ഇത് വഴിയാണ് കേരളത്തിൽ എത്തുന്നത്. മൈസൂർ ഊട്ടി തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും എത്തിച്ചേരാൻ എളുപ്പമുള്ള വഴിയാണ് വഴിക്കടവ് നാടുകാണി ചുരം.
Also Read- വിദേശത്തുള്ള ഭര്‍ത്താവിന്റെ വ്യാജ മരണസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഭാര്യ തട്ടിയെടുത്തത് ലക്ഷങ്ങളുടെ സ്വത്ത്വഴിക്കടവ് ആർ.ടി.ഒ ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ വ്യാപകമായി കൈകൂലി വാങ്ങുന്നു എന്ന ആക്ഷേപം നിലനിൽക്കെയായിരുന്നു വിജിലൻസിൻ്റെ മിന്നൽ പരിശോധന. ഈ പണം പോലീസ് ട്രഷറിയിൽ അടയ്ക്കും. ഉദ്യോഗസ്ഥന് എതിരെ റിപ്പോർട്ടും സമർപ്പിക്കും.
പോലീസ് വിജിലൻസ് ഡിവൈ.എസ്.പി, വിജിലൻസ് ഡയറക്ടർക്ക് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടി. മിന്നൽ പരിശോധനയിൽ വിജിലൻസ് വിഭാഗം എസ്.ഐ.മാരായ മോഹൻ ദാസ്, ശ്രീനിവാസൻ, എ.എസ് ഐ മുഹമ്മദ് സലീം, എ.സി.പി.ഒ പ്രീജിത്ത്, ഡ്രൈവർ ജുനൈദ് എന്നിവരും പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.