കൈക്കൂലിയായി വാങ്ങിയത് 5,000 രൂപ; അസി. എന്‍ജിനീയര്‍ക്ക് ശിക്ഷ നാലു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും

ബസ് സ്റ്റാന്‍ഡിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരനില്‍ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2006 നവംബര്‍ 14നായിരുന്നു സംഭവം.

news18
Updated: July 9, 2019, 12:49 PM IST
കൈക്കൂലിയായി വാങ്ങിയത്  5,000 രൂപ; അസി. എന്‍ജിനീയര്‍ക്ക് ശിക്ഷ നാലു വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും
news18
  • News18
  • Last Updated: July 9, 2019, 12:49 PM IST
  • Share this:
മലപ്പുറം: കൈക്കൂലി വാങ്ങിയ അസിസ്റ്റന്റ് എന്‍ജിനീയര്‍ക്ക് നാല് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. നിര്‍മാണ പ്രവൃത്തിയുടെ വര്‍ക്ക് ഓര്‍ഡര്‍ നല്‍കുന്നതിനായി 5,000 രൂപ കൈക്കൂലി വാങ്ങിയ തിരുനാവായ ഗ്രാമപഞ്ചായത്തിലെ മുന്‍ അസിസ്റ്റന്റ് എന്‍ജിനീയറും എറണാകുളം പിറവം സ്വദേശിയുമായ ഇ.ടി. രാജപ്പനെയാണ് കോഴിക്കോട് വിജിലന്‍സ് കോടതി ശിക്ഷിച്ചത്.

ബസ് സ്റ്റാന്‍ഡിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് കരാറുകാരനില്‍ നിന്ന് 5,000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 2006 നവംബര്‍ 14നായിരുന്നു സംഭവം. അഴിമതി നിരോധന നിയമ പ്രകാരമാണ് എൻജിനീയർക്കെതിരെ വിജിലൻസ് കേസെടുത്തത്. രണ്ട് വര്‍ഷം വീതം കഠിന തടവിനും 25,000 രൂപ വീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്ന് കോടതി ഉത്തരവിട്ടു.

Also Read ഹോംവർക്ക് പൂർത്തിയാക്കിയില്ല: ചോദ്യം ചെയ്ത ടീച്ചറെ വിദ്യാർഥി കുത്തി വീഴ്ത്തി 
First published: July 9, 2019, 12:48 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading