നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അസുഖം ഭേദമാകാൻ എന്ന പേരിൽ നാല്പതുകാരിയെ ജ്യോത്സ്യൻ പീഡിപ്പിച്ചതായി പരാതി

  അസുഖം ഭേദമാകാൻ എന്ന പേരിൽ നാല്പതുകാരിയെ ജ്യോത്സ്യൻ പീഡിപ്പിച്ചതായി പരാതി

  വയറുവേദന ഭേദമാക്കാൻ തനിക്ക് കഴിയുമെന്നായിരുന്നു ജോത്സ്യന്റെ അവകാശവാദം

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കണ്ണൂർ: അസുഖം ഭേദമാകാൻ എന്ന പേരിൽ ജ്യോത്സ്യൻ നാല്പതുകാരിയെ പീഡിപ്പിച്ചതായി പരാതി. കണ്ണൂർ സ്വദേശിയായ സ്ത്രീ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കണ്ണാടിപറമ്പ് സ്വദേശിയായ ജോത്സ്യനെതിരെ കേസെടുത്തു.

  വിട്ടുമാറാത്ത വയറുവേദനയെ തുടർന്നാണ് 40 കാരി ജ്യോത്സ്യനെ കാണാൻ എത്തിയത്. വയറുവേദന ഭേദമാക്കാൻ തനിക്ക് കഴിയുമെന്നായിരുന്നു ജോത്സ്യന്റെ അവകാശവാദം.

  ജോത്സ്യന്റെ നിർദ്ദേശപ്രകാരം അയാളുടെ ജ്യോതിഷാലയത്തിൽ എത്തിയപ്പോഴായിരുന്നു പീഡനം. വയറുവേദന മാറാൻ ഒരു പ്രത്യേക പൂജ വേണം എന്നാണ് ജോത്സ്യൻ നിർദേശിച്ചത്. തുടർന്ന് ഭസ്മം യുവതിയുടെ ശരീരത്ത് തേക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് പീഡനം നടന്നത്.

  പീഡനത്തിന്റെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയിട്ടുണ്ട് എന്നു പറഞ്ഞ് ജ്യോത്സ്യൻ യുവതിയെ പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പരാതിപ്പെട്ടാൽ ദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും എന്നായിരുന്നു ഭീഷണി.

  സംഭവത്തിൽ മയ്യിൽ ഇൻസ്‌പെക്ടർ പി.കെ. മോഹിതിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.  Also read: സണ്ണിയെന്ന രമേശൻ സ്വാമിയെന്ന രമേശൻ നമ്പൂതിരിയെന്ന വ്യാജ പൂജാരി; പിടിയിലാകുമ്പോൾ ഹോട്ടലിൽ ചീഫ് ഷെഫ്

  മലപ്പുറം: പൂജയുടെ മറവിൽ ലക്ഷങ്ങൾ തട്ടിപ്പ് നടത്തി ഒളിവിൽ പോയ വ്യാജ പൂജാരിയെ നിലമ്പൂർ പോലീസ് പിടികൂടി. വയനാട് ലക്കിടി അറമല സ്വദേശിയും രമേശൻ നമ്പൂതിരി, രമേശൻ സ്വാമി, സണ്ണി എന്നീ വിവിധ പേരുകളിൽ അറിയപ്പെടുന്ന കൂപ്ലിക്കാട്ടിൽ രമേശ് ‌എന്നയാളെയാണ് കൊല്ലം പുനലൂർ-കുന്നിക്കോടുള്ള വാടക വീട്ടിൽ നിന്നും പിടികൂടിയത്.
  ജാതകത്തിലെ ദോഷങ്ങൾ മാറാൻ പൂജകൾ ചെയ്യാം എന്ന് പറഞ്ഞു വണ്ടൂർ സ്വദേശിനിയിൽ നിന്നും ഇയാൾ 1,10,000 രൂപ തട്ടിയെടുത്തിരുന്നു. ഈ യുവതി നൽകിയ പരാതിൽ അന്വേഷണം നടത്തിയ പോലീസ് കഴിഞ്ഞ ദിവസം ആണ് പിടികൂടിയത്. ഇയാൾക്ക് എതിരെ വയനാട്ടിലും പരാതികൾ ഉണ്ട്.

  പ്രതിക്ക് രണ്ട് സ്ത്രീകളുമായി ബന്ധം ഉണ്ടെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  ഭർത്താവും 2 കുട്ടികളുമുള്ള കോഴിക്കോട് സ്വദേശിനിയുമായി കൂപ്ലിക്കാട്ടിൽ രമേശ് പ്രണയത്തിൽ ആയിരുന്നു.  തുടർന്ന് യുവതി ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച്  പ്രതിയുമൊന്നിച്ച് താമസം തുടങ്ങി. കൽപ്പറ്റ മണിയൻകോട് ക്ഷേത്രത്തിന് സമീപം പൂജാരി എന്ന വ്യാജേന തട്ടിപ്പു നടത്തി പ്രതി താമസിച്ചിരുന്നു.

  Summary: Astrologer raped a 40-year-old woman in the guise of cure  Published by:user_57
  First published:
  )}