HOME /NEWS /Crime / അതിഖ് അഹമ്മദിന്‍റെ കൊലപാതകം; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു; യുപിയില്‍ 144 പ്രഖ്യാപിച്ചു

അതിഖ് അഹമ്മദിന്‍റെ കൊലപാതകം; മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടു; യുപിയില്‍ 144 പ്രഖ്യാപിച്ചു

കൊലപാതക സമയം അതിഖ് അഹമ്മദിന് ഒപ്പമുണ്ടായിരുന്ന 17 പോലീസുകാരെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തു.

കൊലപാതക സമയം അതിഖ് അഹമ്മദിന് ഒപ്പമുണ്ടായിരുന്ന 17 പോലീസുകാരെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തു.

കൊലപാതക സമയം അതിഖ് അഹമ്മദിന് ഒപ്പമുണ്ടായിരുന്ന 17 പോലീസുകാരെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തു.

  • Share this:

    സമാജ് വാദി പാര്‍ട്ടി മുന്‍ എംപിയും ഗുണ്ടാത്തലവനുമായ അതിഖ് അഹമ്മദും സഹോദരന്‍ അഷറഫ് അഹമ്മദും പ്രയാഗ് രാജില്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചുയ പ്രയാഗ് രാജിലെ ചില ഇടങ്ങളിലെ ഇന്‍റര്‍നെറ്റ് ബന്ധം താല്‍കാലികമായി വിച്ഛേദിച്ചു. കസ്റ്റഡിയിലിരിക്കെ പ്രതികള്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉന്നതതല യോഗം വിളിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊലപാതക സമയം അതിഖ് അഹമ്മദിന് ഒപ്പമുണ്ടായിരുന്ന 17 പോലീസുകാരെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി സസ്പെന്‍ഡ് ചെയ്തു.

    മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് സുരക്ഷ വര്‍ധിപ്പിച്ചു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്താനും പോലീസിന് യോഗി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

    Also Read- ഗുണ്ടാത്തലവനും മുന്‍ എംപിയുമായ അ​തി​ഖ് അ​ഹ​മ്മദും സഹോദരനും കൊല്ലപ്പെട്ടു; സംഭവം പൊലീസിന്‍റെ സാന്നിധ്യത്തില്‍

    ശനിയാഴ്ച രാത്രി മെഡിക്കല്‍ പരിശോധനക്കായി കൊണ്ടുപോകുന്നതിനിടെ പ്രയാഗ് രാജില്‍ വെച്ച് മൂന്നംഗ സംഘം ഇവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു .പോലീസ് സാന്നിധ്യത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു കൊലപാതകം. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായെന്നാണ് വിവരം.

    അതിഖ് അഹമ്മദിന്റെ മകന്‍ ആസാദ് അഹമ്മദും കൂട്ടാളി ഗുലാമും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രത്യേക ദൗത്യസേനയുമായുള്ള (എസ്.ടി.എഫ്.) ഏറ്റുമുട്ടലില്‍ വ്യാഴാഴ്ച കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെട്ടത്.തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ട് അതിഖ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

    First published:

    Tags: CM Yogi Adityanath, Murder, Section 144, Uttar Pradesh