പാലക്കാട്: മണ്ണാർക്കാട് എളുമ്പലാശ്ശേരിയിൽ എടിഎം പടക്കം ഉപയോഗിച്ച് തകർത്ത് മോഷണശ്രമം. പക്ഷേ പണം എടുക്കാനുള്ള ശ്രമം നടന്നില്ല. അലാറം മുഴങ്ങിയതോടെ ബാങ്ക് അധികൃതർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. ഇതോടെ മോഷണ ശ്രമം പാളി. ചൊവ്വാഴ്ച രാവിലെ നാല് മണിയോടെ ആണ് സംഭവം.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. മോഷ്ടിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. നീല ഷര്‍ട്ട് ധരിച്ച മുഖം മറച്ച ആളാണ് എടിഎമ്മിന്‍റെ സൈഡില്‍ പടക്കം വച്ച് പൊട്ടിച്ചത്. മാനേജരുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യ സമയത്ത് എത്തിയതിനാല്‍ മോഷ്ടാവിന് പണം അപഹരിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.