• HOME
  • »
  • NEWS
  • »
  • crime
  • »
  • Burglary | ATM കുത്തിത്തുറന്ന് കവർച്ച; രണ്ടിടങ്ങളിലെ മോഷണത്തിലൂടെ കവർന്നത് 80 ലക്ഷം രൂപ

Burglary | ATM കുത്തിത്തുറന്ന് കവർച്ച; രണ്ടിടങ്ങളിലെ മോഷണത്തിലൂടെ കവർന്നത് 80 ലക്ഷം രൂപ

മഹാരാഷ്ട്രയിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലായി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കൂര്‍ വ്യത്യാസത്തിലായിരുന്നു കവര്‍ച്ച നടന്നത്.

  • Last Updated :
  • Share this:
    മഹാരാഷ്ട്രയില്‍ (Maharashtra) കഴിഞ്ഞ ദിവസം നടന്ന രണ്ട് വ്യത്യസ്ത എടിഎം മോഷണങ്ങളിലായി (ATM Theft) മോഷ്ടാക്കള്‍ കവര്‍ന്നത് മുക്കാല്‍ക്കോടിയോളം രൂപ. മഹാരാഷ്ട്രയിലെ രണ്ട് വ്യത്യസ്ത പ്രദേശങ്ങളിലായി തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കൂര്‍ വ്യത്യാസത്തിലായിരുന്നു കവര്‍ച്ച നടന്നത്.

    രണ്ട് സ്ഥലങ്ങളിലും സിസിടിവി ക്യാമറകള്‍ (CCTV Camera) കറുത്ത സ്‌പ്രേ അടിച്ച് മറച്ചതിന് ശേഷം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎമ്മുകള്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. ആദ്യ കവര്‍ച്ച നടന്നത് പൂനെ ജില്ലയിലെ യാവന്ത് പട്ടണത്തിലെ ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ എടിഎം കിയോസ്‌കിനുള്ളിലായിരുന്നു. റായ്ഗഡ് ജില്ലയിലെ പെന്‍ ടൗണിലുണ്ടായിരുന്ന എടിഎമ്മിലായിരുന്നു രണ്ടാമത്തെ കവര്‍ച്ച നടന്നത്.

    യാവന്ത് പട്ടണത്തിലെ എടിഎമ്മില്‍ നിന്ന് 23 ലക്ഷം രൂപയും പെന്‍ ടൗണിലെ എടിഎമ്മില്‍ നിന്നും 56 ലക്ഷം രൂപയും മോഷ്ടാക്കള്‍ കവര്‍ന്നുവെന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. യാവന്ത് പട്ടണത്തിലെ എടിഎമ്മിലേക്ക് രണ്ട് ബൈക്കുകളിലായെത്തിയ മോഷ്ടാക്കള്‍ ബ്ലാക്ക് സ്‌പ്രേ ഉപയോഗിച്ച് സിസിടിവി ക്യാമറകള്‍ മറച്ച് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എടിഎം ഡിസ്‌പെന്‍സര്‍ കുത്തിത്തുറക്കുകയായിരുന്നു. രണ്ടരലക്ഷം രൂപയുടെ മോഷണമാണ് ഇവിടെ നടന്നതെന്നാണ് പോലീസ് ആദ്യം സംശയിച്ചത്. എന്നാല്‍ പിന്നീട് എടിഎമ്മില്‍ നിന്ന് 23 ലക്ഷം രൂപ അപഹരിച്ചതായി ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചു.

    റായ്ഗഡ് ജില്ലയിലെ പെന്‍ ടൗണില്‍ നടന്ന രണ്ടാമത്തെ സംഭവത്തിലും മോഷ്ടാക്കള്‍ ഇതേ രീതിയിലാണ് കവര്‍ച്ച നടത്തിയത്. ബ്ലാക്ക് സ്‌പ്രേ ഉപയോഗിച്ച് സിസിടിവി ക്യാമറ മറച്ചതിന് ശേഷം ഗ്യാസ് കട്ടര്‍ കൊണ്ട് രണ്ട് എടിഎം ക്യാഷ് ഡിസ്‌പെന്‍സറുകള്‍ വെട്ടിത്തുറന്ന് 53 ലക്ഷം രൂപയുമായി മോഷ്ടാക്കള്‍ കടന്നു കളയുകയായിരുന്നു. യാവന്ത് പട്ടണത്തിലെ ഒരു എടിഎമ്മും പൈന്‍ടൗണിലെ രണ്ട് എടിഎമ്മുകളും കവര്‍ച്ച് ചെയ്ത് മൊത്തം 80 ലക്ഷം രൂപയാണ് മോഷ്ടക്കള്‍ ഒറ്റ രാത്രിയില്‍ കവര്‍ന്നത്.

    യാവന്തില്‍ കവര്‍ച്ച നടത്തിയത് രണ്ട് ബൈക്കുകളിലായി എത്തിയ നാല് മോഷ്ടാക്കള്‍ ആണെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി അഡീഷണല്‍ പോലീസ് സൂപ്രണ്ട് ഓഫ് പോലീസ് (ബാരാമതി ഡിവിഷന്‍) മിലിന്ദ് മൊഹിതെ പറഞ്ഞു. അതേസമയം, പെന്‍ ടൗണിലെ മോഷണത്തിന് മോഷ്ടാക്കള്‍ നാലുചക്ര വാഹനമാണ് ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. യാവന്തില്‍ നടന്ന കവര്‍ച്ച പുലര്‍ച്ചെ 2 നും 3 നും ഇടയിലാണെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. പെന്‍ ടൗണിലെ കവര്‍ച്ച പുലര്‍ച്ചെ 4:30 ഓടെയാണെന്നാണ് കരുതുന്നത്.

    Also Read-Bank Robbery | വിവാഹത്തിന് രണ്ട് ദിവസം മുമ്പ് ബാങ്ക് കൊള്ളയടിക്കാൻ ശ്രമം; 20 മിനിറ്റിനുള്ളിൽ യുവാവ് പോലീസ് പിടിയിൽ

    പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, രണ്ട് മോഷണവും മോഷ്ടാക്കളുടെ ഒരേ സംഘമാണ് നടത്തിയതെന്ന് കരുതാന്‍ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. യാവന്തില്‍ നിന്ന് പെന്‍ ടൗണിലേക്ക് 160 കിലോമീറ്റര്‍ ദൂരമുണ്ട്. രണ്ട് സ്ഥലങ്ങള്‍ക്കുമിടയിലുള്ള ദൂരം കണക്കിലെടുക്കുമ്പോള്‍ ഒരേ മോഷ്ടാക്കളാണ് ഈ സംഭവങ്ങള്‍ക്ക് പിന്നിലെന്ന നിഗമനത്തില്‍ എത്താന്‍ കഴിയുന്നില്ലെന്ന് റായ്ഗഡ് ജില്ലയില്‍ നിന്നുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

    Also Read-POCSO | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച 43 കാരന്‍ അറസ്റ്റില്‍

    അതേസമയം, രണ്ട് കേസുകളും തമ്മിലുള്ള ബന്ധവും പ്രതികള്‍ ഒരേ സംഘത്തില്‍പ്പെട്ടവരാകാനുള്ള സാധ്യതയും തള്ളികളയാതെ കവര്‍ച്ചക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കാന്‍ ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
    Published by:Jayashankar Av
    First published: