• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack | ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; നായ്ക്കളെ അഴിച്ചുവിട്ടു; വാക്കത്തി വീശി

Attack | ജപ്തി നടപടിക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; നായ്ക്കളെ അഴിച്ചുവിട്ടു; വാക്കത്തി വീശി

നേരത്തെ ജപ്തി നടപടിക്കെത്തിയപ്പോഴും വീട്ടുകാർ നായ്ക്കളെ അഴിച്ചുവിടുകയും ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചിയിൽ (Kochi) ജപ്തി നടപടിക്കെത്തിയ (Foreclosure Procedure) ബാങ്ക് ഉദ്യോഗസ്ഥർക്കും പോലീസിനും നേരെ ആക്രമണം (Attack). കാക്കനാട് ചെമ്പുമുക്കില്‍ വീട് ജപ്തി ചെയ്യാനെത്തിയ ബാങ്ക് ഉദ്യോഗസ്‌ഥര്‍ക്കും പോലീസിനും നേരെ വീട്ടുടമയും മകനും ചേർന്ന് നായ്ക്കളെ അഴിച്ചുവിടുകയും വാക്കത്തി വീശുകയുമായിരുന്നു. ഇതിൽ വാക്കത്തി വീശിയപ്പോൾ വനിതാ ഉദ്യോഗസ്ഥയുടെ കൈയിന് പരിക്കേൽക്കുകയും ചെയ്തു.

    ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ചെമ്പുമുക്ക് സ്വദേശിനിയായ അച്ചാമ്മ എന്ന സ്ത്രീയുടെ വീട് ജപ്തി ചെയ്യാനായിരുന്നു പാലാരിവട്ടം എസ് ബി ഐ ബാങ്കിലെ ഉദ്യോഗസ്ഥരും പോലീസും എത്തിയത്. നേരത്തെ ജപ്തി നടപടിക്കെത്തിയപ്പോഴും വീട്ടുകാർ നായ്ക്കളെ അഴിച്ചുവിടുകയും ഉദ്യോഗസ്ഥർക്കെതിരെ ഭീഷണി ഉയർത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ബാങ്ക് ഉദ്യോഗസ്ഥർ പോലീസിനെയും മൃഗസംരക്ഷണ പ്രവർത്തകരെയും അഭിഭാഷക കമ്മീഷനെയും കൂട്ടിയാണ് ജപ്തിക്കെത്തിയത്.

    എന്നാല്‍, ബാങ്ക് ഉദ്യോഗസ്‌ഥരെ കണ്ടയുടന്‍ വീട്ടുടമ നായ്‌ക്കളെ അഴിച്ചുവിടുകയായിരുന്നെന്നാണ് ആരോപണം. നായ്‌ക്കളെ തിരികെ കൂട്ടില്‍ കയറ്റാന്‍ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെങ്കിലും ഇവരെയും വീട്ടുകാർ മർദ്ദിക്കുകയായിരുന്നു. പിന്നാലെ അച്ചാമ്മയുടെ മകനായ കെവിന്‍ ഉദ്യോഗസ്ഥയ്ക്ക് നേരെ കത്തി വീശുകയും അതിൽ അവർക്ക് പരിക്കേൽക്കുകയുമായിരുന്നു.

    Also read- Attack | ഫെയ്‌സ്ബുക് പോസ്റ്റില്‍ കമന്റിട്ടു; മധ്യവയസ്‌കന്റെ കൈയും കാലും അടിച്ചൊടിച്ച് CPM പ്രവര്‍ത്തകര്‍



    Malappuram | അവിവാഹിതയായ 45കാരിയെ വെട്ടിയശേഷം അയൽവാസി വിഷം കഴിച്ചു; ഇരുവരും ഗുരുതരാവസ്ഥയിൽ

    മലപ്പുറം: അവിവാഹിതയായ 45കാരിയെ വെട്ടി പരിക്കേല്‍പിച്ച ശേഷം അയല്‍വാസി ആത്മഹത്യക്ക് ശ്രമിച്ചു. മലപ്പുറം (Malalppuram) ചുങ്കത്തറ സ്വദേശി ശാന്ത കുമാരിയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം സുഹൃത്തും അയൽവാസിയുമായ അഷറഫാണ് (55) വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    മലപ്പുറം ചുങ്കത്തറ കൈപ്പിനി അമ്പലപ്പൊയിൽ ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. പുലർച്ചെ നാലരയോടെ ശാന്ത കുമാരി തൊഴുത്തിൽ പശുവിനെ കറക്കുന്നതിനിടെയാണ് അഷറഫ് പതിയിരുന്ന് ആക്രമിച്ചത്.

    Also Read-Arrest |പ്രണയം നടിച്ച് സഹപാഠിയുടെ നഗ്‌നചിത്രം കൈക്കലാക്കി പ്രചരിപ്പിച്ചു; മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

    അമ്പത്തിയഞ്ചുകാരനായ അഷറഫും നാല്‍പ്പത്തിയഞ്ചുകാരിയായ ശാന്തയും ഏറെക്കാലമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. വിവാഹിതനായ അഷറഫിന് ഭാര്യയും മക്കളുമുണ്ട്. ഏറെ കാലമായി ഇവര്‍ തമ്മില്‍ സ്‌നേഹ ബന്ധത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യപാനിയായ അഷറഫ് ശാന്തകുമാരിയെ ദേഹോപദ്രവം മര്‍ദ്ദിക്കാന്‍ തുടങ്ങിയതോടെ അവർ അഷറഫുമായി അകലുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് ഇവരുടെ ബന്ധം അവസാനിപ്പിച്ചിരുന്നു.

    Also Read-Honey Trap | ഡോക്ടറെ ഹണിട്രാപ്പില്‍പ്പെടുത്തി മൂന്നു ലക്ഷം തട്ടാന്‍ ശ്രമം; രണ്ടു യുവതികള്‍ പിടിയില്‍

    ഇതിനിടയില്‍ അഷറഫ് വീണ്ടും ശല്യം ചെയ്‌തതോടെ ശാന്തകുമാരി ചൊവ്വാഴ്ച എടക്കര പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു. അതിനിടെയാണ് ബുധനാഴ്ച പുലർച്ചെയോടെ അഷറഫ്, ശാന്തകുമാരിയെ വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിന് ശേഷം സ്വന്തം വീട്ടിൽ വിഷം കഴിച്ച് അവശനിലയിൽ അഷറഫിനെ കണ്ടെത്തുകയായിരുന്നു.

    Published by:Naveen
    First published: