• HOME
 • »
 • NEWS
 • »
 • crime
 • »
 • ATTACK AGAINST RSS LEADER NEAR NEDUMKANDAM IN IDUKKI

ഇടുക്കി നെടുങ്കണ്ടത്ത് ആർഎസ്എസ് കാര്യവാഹകിനെ വെട്ടിപരിക്കേൽപ്പിച്ചു; പിന്നിൽ സിപിഎം എന്ന് ബിജെപി

ജോലി കഴിഞ്ഞ് ജീപ്പിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം ആർ എസ് എസ് പ്രാദേശിക നേതാവിനെ തടഞ്ഞുനിർത്തി ആക്രമിച്ചത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഇടുക്കി: നെടുങ്കണ്ടം തോവാളപ്പടിയില്‍ ആര്‍എസ്‌എസ് കാര്യവാഹകിനെ വെട്ടി പരിക്കേൽപ്പിച്ചു. ആര്‍എസ്‌എസ് തോവാളപ്പടി ശാഖാ കാര്യവാഹക് തൈക്കേരി പ്രകാശിനെയാണ് ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു. ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. മേസ്തിരി ജോലി ചെയ്യുന്ന പ്രകാശ് ജോലി കഴിഞ്ഞ് ജീപ്പിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം തടഞ്ഞുനിർത്തി ആക്രമിച്ചത്. ആക്രമണത്തില്‍ സാരമായി പരുക്കേറ്റ പ്രകാശിന്റെ മുഖത്തും കൈയ്ക്കും കാലിനും പരുക്കുണ്ട്.

  മൂന്ന് ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് ബിജെപി ആരോപിക്കുന്നു. ജീപ്പ് തടഞ്ഞ ഉടനെ മുന്‍വശത്തെ ഗ്ലാസ് കമ്പിവടിക്ക് അടിച്ച്‌ തകര്‍ത്തു. പിന്നാലെ പ്രകാശിന്‍റെ മുഖത്തിനും കൈയ്ക്കും വെട്ടുകയായിരുന്നു. അക്രമിസംഘത്തിൽ ആറുപേർ ഉണ്ടായിരുന്നുവെന്ന് പ്രകാശ് പൊലീസിന് മൊഴി നൽകി.

  പ്രദേശത്ത് ഏറെ കാലമായി സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുകയാണെന്ന് പൊലീസ് പറയുന്നു. നെടുങ്കണ്ടത്തെ പതിനൊന്നാം വാർഡ് മെമ്പർക്കെതിരെ ബിജെപി നേതാവ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ പ്രകാശ് ഇട്ട കമന്‍റാണ് ഇപ്പോഴത്തെ സംഘർഷത്തിന് കാരണമെന്നും സൂചനയുണ്ട്. കമന്‍റിട്ടതിന് പിന്നാലെ പ്രകാശിനെതിരെ സിപിഎം നേതാക്കൾ ഭീഷണി ഉയർത്തിയതായും ബിജെപി പ്രാദേശിക നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. പ്രകാശിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞതായും, ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

  കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടിക്കൊന്നു; കൊല ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ

  കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ (28) വെട്ടിക്കൊന്നു. നേമം നരുവാമൂട് സ്റ്റേഷൻ പരിധിയിലുള്ള മുളയ്ക്കൽ എന്ന സ്ഥലത്തെ ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചെയാണ് ഒരാള്‍ വെട്ടേറ്റു മരിച്ച വിവരം പൊലീസ് അറിയുന്നത്. സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാക്ക അനീഷാണ് കൊല്ലപ്പെട്ടതെന്ന് മനസ്സിലായത്.

  Also Read- പാലക്കാട് യുവതി പൊള്ളലേറ്റ് മരിച്ച സംഭവം കൊലപാതകം; ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി
   അക്രമിച്ചവരെക്കുറിച്ചു വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും സി ഐ പറ‍ഞ്ഞു. രാത്രി കാക്ക അനീഷ് ചില മോഷണങ്ങൾ നടത്തിയിരുന്നതായും അതിനുശേഷം മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.

  നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അനീഷ് കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്നു. ജയിലിലെത്തിക്കും മുന്‍പുള്ള സ്രവപരിശോധന കഴിഞ്ഞു നിരീക്ഷണത്തിലിരിക്കവെ ക്വറന്റീൻ കേന്ദ്രത്തിന് പുറത്തുവച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. പിന്നീട് അറസ്റ്റിലായ അനീഷ് ദിവസങ്ങൾക്കു മുൻപാണ് ജയിലിൽനിന്നിറങ്ങിയത്. കൊല നടത്തിയവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്.
  Published by:Anuraj GR
  First published:
  )}