തിരുവനന്തപുരം: വിഴിഞ്ഞത്ത്(Vizhinjam) പെട്രോള്‍ പമ്പ് (Petrol Pump) ജീവനക്കാരന് നേരെ ആക്രമണം(Attack). ബൈക്കിലെത്തിയ സംഘം ജീവനക്കാരനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ചൊവ്വാഴ്ച രാത്രി 11ന് ആയിരുന്നു സംഭവം. പെട്രോള്‍ പമ്പ് ജീവനക്കാരനായ അനന്ദുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.
ഇന്ധനം നിറയ്ക്കുന്നതിന് ഇടയില്‍ ഫോണ്‍ ചെയ്തത് ചോദ്യം ചെയ്തതായിരുന്നു പ്രകോപനത്തിന് കാരണം. ഇരുചക്ര വാഹനത്തില്‍ എത്തിയ അക്രമി സംഘം ആണ് അനന്തുവിനെ വെട്ടി പരിക്കേല്‍പ്പിച്ചത്.
വാക്കേറ്റത്തിന് ശേഷം പെട്രോള്‍ പമ്പില്‍ നിന്ന് പോയ അക്രമിസംഘം വടിവാളുമായി തിരികെ എത്തിയായിരുന്നു ആക്രമണം നടത്തിയത്. മുതുകിലും, കയ്യിലും, കാലിലുമായി പതിനഞ്ച് വെട്ടുകളാണ് വെട്ടിയത്.
ജീവനക്കാര്‍ സംഘടിച്ചെത്തിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. സിസിടിവി പരിശോധനയില്‍ സ്ഥിരം കുറ്റവാളികളായ ആളുകളാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആക്രമണത്തില്‍ പരിക്കേറ്റ അനന്തു ചികിത്സയിലാണ്. പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി വിഴിഞ്ഞം പോലീസ് പറഞ്ഞു.
Also Read-രാത്രി പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവ് കുത്തേറ്റു മരിച്ച നിലയില്‍; കള്ളനെന്ന് കരുതി ആക്രമിച്ചതെന്ന് മൊഴിArrest | പതിമൂന്നുകാരിയെ നിരവധി തവണ പീഡനത്തിനിരയാക്കി; അതിഥി തൊഴിലാളി അറസ്റ്റില്പതിമൂന്നുകാരിയെ നിരവധി തവണ പീഡിപ്പിച്ച അതിഥി തൊഴിലാളിയായ അറസ്റ്റില്‍. ആസംകാരനായ അംസര്‍ അലിയെയാണ് പൊലീസ് പിടികൂടിയത്.
അസം സ്വദേശികളായ പെണ്‍കുട്ടിയുടെ കുടുംബമാണ് കുട്ടിയെ കാണുന്നില്ലെന്ന് വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി പീഡനത്തിനിരയായ വിവരം അറിയുന്നത്.
പെണ്‍കുട്ടിയെ നിരവധി തവണ വണ്ടിപ്പെരിയാറിലെ എസ്റ്റേറ്റ് ലയത്തില്‍ വച്ചും, വാഹനത്തില്‍ കൊണ്ടു പോകുന്ന വഴിക്കും പീഡിപ്പിച്ചിരുന്നതായി കുട്ടി പൊലീസിന് മൊഴി നല്കി.
Also Read-Murder| 'കൊലപാതകം അമ്മയെ ഉപദ്രവിച്ചപ്പോഴുണ്ടായ പിടിവലിക്കിടെ'; വയനാട് പെൺകുട്ടികളുടെ മൊഴിമൊബൈല് ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കോട്ടയം പാലക്കാട് വഴി പെണ്‍കുട്ടിയെ കടത്തികൊണ്ട് പോയതായി പൊലീസിന് വിവരം ലഭിച്ചു. പാലക്കാടെത്തിയ അന്വേഷണസംഘം പ്രതിയേയും കുട്ടിയേയും കണ്ടെത്തുകയായിരുന്നു.
പോക്സോ, തട്ടിക്കൊണ്ട് പോകല്‍ തുടങ്ങിയ വകുപ്പുകള്‍പ്രകാരം കേസെടുത്ത ശേഷം പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.