ലോക്ക്ഡൗണിൽ പള്ളി തുറക്കുന്നതിനെ എതിര്‍ത്തു; നാദാപുരത്ത് INL പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം

കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിവസം ലോക്ഡൗണ്‍ ലംഘിച്ച് നിസ്‌കാരം നടത്താനുള്ള ചിലരുടെ നീക്കം ഗഫൂര്‍ എതിര്‍ത്തിരുന്നു.

News18 Malayalam | news18-malayalam
Updated: June 11, 2020, 12:40 PM IST
ലോക്ക്ഡൗണിൽ പള്ളി തുറക്കുന്നതിനെ എതിര്‍ത്തു; നാദാപുരത്ത് INL പ്രവര്‍ത്തകന്റെ വീടിന് നേരെ ആക്രമണം
തീവെപ്പിൽ വാഹനം പൂര്‍ണ്ണമായി കത്തി നശിച്ചു
  • Share this:
കോഴിക്കോട്: നാദാപുരത്ത് കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പള്ളി തുറക്കുന്നതിനെ എതിര്‍ത്ത വ്യക്തിയുടെ വീടിന് നേരെ ആക്രമണം. പുന്നോളി അബ്ദുല്‍ ഗഫൂറിന്റെ വീടാണ് ആക്രമിച്ചത്. അക്രമികൾ ഗഫൂറിന്റെ വാഹനം തീയിട്ട് നശിപ്പിച്ചു.

ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആക്രമണം നടന്നത്. തീവെപ്പില്‍ വാഹനം പൂര്‍ണ്ണമായി കത്തി നശിച്ചു. വീട്ടിനകത്ത് സൂക്ഷിച്ച ഫയലുകളും നശിച്ചു. ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ആക്രമണത്തിന് പിന്നില്‍ പ്രദേശത്തെ മുസ്ലിം ലീഗ്- എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് അബ്ദുല്‍ ഗഫൂര്‍ ആരോപിച്ചു.

കഴിഞ്ഞ ചെറിയ പെരുന്നാള്‍ ദിവസം ലോക്ഡൗണ്‍ ലംഘിച്ച് നിസ്‌കാരം നടത്താനുള്ള ചിലരുടെ നീക്കം ഗഫൂര്‍ എതിര്‍ത്തിരുന്നു. ലോക്ഡൗണ്‍ ലംഘനം നടക്കുന്നുവെന്ന് കാണിച്ച് നാദാപുരം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണണെന്നാണ് ഗഫൂറിന്റെ ആരോപണം.

TRENDING:കിളിമാനൂരിൽ വീട്ടമ്മയുടെ ആത്മഹത്യ; പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ചശേഷം; യുവാവ് അറസ്റ്റിൽ [NEWS]Spanish Laliga Reloaded | പരിക്കുമാറി മെസിയിറങ്ങിയേക്കും; കാണികളില്ലെങ്കിലും ആരവം മുഴക്കി സ്പാനിഷ് ലീഗ് പുനഃരാരംഭിക്കുന്നു [NEWS]ഗിർ വനത്തിൽ സിംഹങ്ങളുടെ എണ്ണവും വിഹാരപാതയും കൂടി; നല്ല വാർത്തകളെന്ന് പ്രധാനമന്ത്രി [NEWS]

പരാതി നല്‍കിയതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ വഴി ആക്രമണ ഭീഷണി സന്ദേശം പ്രചരിച്ചിരുന്നുവെന്ന് ഗഫൂര്‍ ആരോപിക്കുന്നു. ഇതേ സംഘം തന്നെയാണ് ആക്രമണം നടത്തിയതെന്നും ഗഫൂര്‍ ആരോപിച്ചു. വീട് ആക്രമിച്ച സംഭവത്തില്‍ നാദാപുരം പോലീസിന് പരാതി നല്‍കിയെങ്കിലും വേണ്ട നടപടിയെടുക്കുന്നില്ലെന്ന് ഗഫൂര്‍ ആരോപിക്കുന്നു.

നാദാപുരം പഞ്ചായത്ത് ഐ.എന്‍.എല്‍ സെക്രട്ടറിയാണ് അബ്ദുല്‍ ഗഫൂര്‍.നേരത്തെ മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്നു. പിന്നീട് ഐ.എന്‍.എല്ലിലേക്ക് മാറുകയായിരുന്നു. വെള്ളൂര്‍ ഷിബിന്‍ വധത്തെ തുടര്‍ന്ന് പ്രദേശത്തെ മുസ്ലിം ലീഗ് നിലപാടിനെ ചോദ്യം ചെയ്തതോടെയാണ് പാര്‍ട്ടി വിട്ടത്.

First published: June 11, 2020, 12:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading