നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • അമ്മയും മകനും ഒരുമിച്ചു യാത്രചെയ്തു; കാര്‍ സദാചാര കമ്മറ്റിക്കാര്‍ അടിച്ചു തകര്‍ത്തു

  അമ്മയും മകനും ഒരുമിച്ചു യാത്രചെയ്തു; കാര്‍ സദാചാര കമ്മറ്റിക്കാര്‍ അടിച്ചു തകര്‍ത്തു

  അമ്മയെയും മകനെയും മര്‍ദിക്കുകയും കമ്പിവടി ഉപയോഗിച്ച് കാര്‍ തകര്‍ക്കുകയും ചെയ്തു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊല്ലം: സദാചാര പൊലീസ് ചമഞ്ഞ് അമ്മയ്ക്കും മകനും നേരെ ആക്രമണം. ചൊവ്വാഴ്ച വൈകുന്നേരം കൊല്ലം പരവൂര്‍ തെക്കുംഭാഗം ബീച്ചില്‍ എത്തിയ അമ്മയ്ക്കും മകനും നേരെയായിരുന്നു ആക്രമണം ഉണ്ടായത്. അമ്മയെയും മകനെയും മര്‍ദിക്കുകയും കമ്പിവടി ഉപയോഗിച്ച് കാര്‍ തകര്‍ക്കുകയും ചെയ്തു. എഴുകോണ്‍ ചീരങ്കാവ് സ്വദേശികളായ കണ്ണങ്കര തെക്കതില്‍ ഷംല, മകന്‍ സാലു എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

   ഷംലയുടെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തിരികെ വരുമ്പോഴായിരുന്നു സദാചാര പൊലീസ് ചമഞ്ഞ് ആക്രമിച്ചത്. ഭക്ഷണം കഴിക്കാനായി തെക്കുംഭാഗം ബീച്ചിലെ റോഡരികില്‍ വാഹനം നിര്‍ത്തിയപ്പോഴാണ് ഒരാള്‍ അസഭ്യം പറയുകയും ക്മ്പിവടി ഉപയോഗിച്ച് കാറിന്റെ മുന്നിലെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയും ചെയ്തത്.

   കാറില്‍ നിന്നിറങ്ങിയ സാലുവിനെ കമ്പിവടികൊണ്ട് മര്‍ദിച്ചതായി ഷംല പറയുന്നു. ഇത് തടയാനെത്തിയ ഷംലയ്ക്കും മര്‍ദനമേറ്റു. അമ്മയാണെന്ന് തെളിയിക്കുന്ന അക്രമികള്‍ ആവശ്യപ്പെട്ടതായി ഷംല പറഞ്ഞു.

   ഷംലയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ അമ്മയ്ക്കും മകനുമെതിരെ ആരോപണവിധേനായ ആളും പരാതി നല്‍കിയതായി പൊലീസ് അറിയിച്ചു.

   തിരുവനന്തപുരത്ത് നടുറോഡില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

   ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ കഴുത്തറത്തുകൊന്നു. ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് കൊലപാതകം നടന്നത്. ഷീബ എന്ന പ്രഭ (38)യെയാണ് ഭര്‍ത്താവ് സുരേഷ് എന്ന സെല്‍വരാജ് വെട്ടിക്കൊന്നത്. സംഭവത്തില്‍ സെല്‍വരാജിനെ പോത്തന്‍കോട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

   പ്രഭ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ സെല്‍വരാജ് കത്തികൊണ്ട് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ പ്രഭയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.

   കൊലപാതകത്തിന് പിന്നില്‍ കുടുംബപ്രശ്‌നമാകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. റൂറല്‍ എസ്പി പികെ മധുവിന്റെ നേതൃത്വത്തില്‍ പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
   Published by:Jayesh Krishnan
   First published: