നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Attack on health workers | ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്സുമാർക്കെതിരായ ആക്രമണം തുടർക്കഥയാകുന്നോ?

    Attack on health workers | ആലപ്പുഴ മെഡിക്കൽ കോളേജിലെ നഴ്സുമാർക്കെതിരായ ആക്രമണം തുടർക്കഥയാകുന്നോ?

    രാത്രി എട്ടരയോടെ ചേര്‍ത്തല ചേമ്പ്രക്കാട്ട് വെച്ചാണ് ശാന്തിയെന്ന നഴ്‌സ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ മറ്റൊരു ഇരുചക്രവാഹനം ഇടിച്ചത്.

    ആക്രമിക്കപ്പെട്ട ശാന്തി

    ആക്രമിക്കപ്പെട്ട ശാന്തി

    • Share this:
    ആലപ്പുഴ: ചേര്‍ത്തലയില്‍ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന നഴ്‌സിനെ വാഹനമിടിച്ച് പരുക്കേല്‍പ്പിച്ചത് പിന്നിൽ ബൈക്കിലെത്തിയ യുവാവ്. ഞായാറാഴ്ച ഡ്യൂട്ടി കഴിഞ്ഞ് മടങ്ങും വഴിയാണ് സംഭവമുണ്ടായതെങ്കിലും പൊലീസില്‍ പരാതി നല്‍കിയത് കഴിഞ്ഞ ദിവസമാണ്.

    രാത്രി എട്ടരയോടെ ചേര്‍ത്തല ചേമ്പ്രക്കാട്ട് വെച്ചാണ് ശാന്തിയെന്ന നഴ്‌സ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ മറ്റൊരു ഇരുചക്രവാഹനം ഇടിച്ചത്. വിദേശത്തായിരുന്ന ഇവര്‍ ഈ മാസം 13ന് ആണ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നഴ്‌സായി ജോലിയില്‍ പ്രവേശിച്ചത്. സ്‌കൂട്ടര്‍ ഇടിപ്പിച്ച ആളിന്റെ മുഖം വ്യക്തമായില്ലെന്ന് ശാന്തി പറഞ്ഞു.

    പാന്റും ഷർട്ടും ധരിച്ചിരുന്ന യുവാവായിരുന്നു. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിയാനായില്ലെന്നും ശാന്തി പൊലീസിനോട് പറഞ്ഞു. തന്നോടാര്‍ക്കും ശത്രുത ഉള്ളതായി അറിയില്ല. മോഷണശ്രമം ആണോയെന്ന് അറിയില്ലെന്നും നഴ്സ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വണ്ടാനം മെഡിക്കല്‍ കോളേജിലെ മറ്റൊരു ആരോഗ്യ പ്രവര്‍ത്തകയും അടുത്തിടെ ആക്രമിക്കപ്പെട്ടിരുന്നു.

    വണ്ടാനത്തു നിന്നും ഡ്യൂട്ടി കഴിഞ്ഞ് രാത്രി മടങ്ങിയ സുബിന എന്ന ആരോഗ്യ പ്രവർത്തകയെ ആണ് ഇരുചക്രവാഹനത്തിൽ എത്തിയവർ തോട്ടപ്പള്ളിയിൽ വെച്ച് വാഹനം ഇടിച്ച് വീഴ്ത്തിയത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിലിടിച്ച് സുബിന നിലത്ത് വീഴുകയായിരുന്നു. തുടർന്ന് മാല പൊട്ടിക്കാനായി ശ്രമിച്ചതോടെ സുബിന കുതറിയോടി അടുത്ത വീട്ടിൽ കയറിയെങ്കിലും പിൻതുടർന്ന അക്രമികൾ വാഹനത്തിൽ സുബിനയെ കടത്തിക്കൊണ്ട് പോകാനും ശ്രമം നടത്തിയിരുന്നു.

    Also Read-Anupama Baby Missing| ‘ചെയ്തതെല്ലാം പിതാവ് എന്ന നിലയിൽ, കുഞ്ഞിനെ മാറ്റിയത് അനുപമയുടെ അറിവോടെ’: ജയചന്ദ്രൻ ലോക്കൽ കമ്മിറ്റിയിൽ

    സമാനമായി രണ്ടു കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ഇരുചക്രവാഹനത്തിൽ എത്തി അക്രമിക്കുന്നവരെ സംബന്ധിച്ച് വിപുലമായ അന്വേഷണം തന്നെ പൊലീസ് നടത്തിയിരുന്നു. കൊല്ലം കോട്ടയം ജില്ലകളിലായി അഞ്ഞൂറോളം സി സി ടിവി ദൃശ്യങ്ങളാണ് പൊലീസ് പരിശോധിച്ചത്. ആലപ്പുഴ കൊല്ലം ജില്ലകളിലായി പ്രത്യേക അന്വേഷണ സംഘം വരെ രൂപീകരിക്കുകയുണ്ടായി.

    തുടർന്ന് കൊല്ലത്ത് വെച്ച് അക്രമികൾ പിടിയിലാകുകയായിരുന്നു. സുബിനയുടെ കേസുമായി ഏറെക്കുറെ സമാനതകൾ ഉണ്ട് ശാന്തിയുടേതിനും. ഇരുചക്രവാഹനത്തിൽ പിന്തുടർന്ന്  വന്നയാളാണ് ശാന്തിയേയും ഇടിച്ചു വീഴ്ത്തിയത്. വീഴ്ചയുടെ ആഘാതത്തിൽ യുവതിയുടെ കണ്ണിന് താഴെ പരിക്കുണ്ട്. മുഖത്തിന്റെ ഒരു ഭാഗം നീരു വെച്ച് വീർത്തിരുന്നു.
    Also Read-കോടീശ്വരന്റെ ഭാര്യ വീട്ടിലുണ്ടായിരുന്ന 50 ലക്ഷത്തോളം രൂപയുമായി ഓട്ടോഡ്രൈവര്‍ക്കൊപ്പം നാടുവിട്ടു; 33 ലക്ഷം സുഹൃത്തിന്റെ വീട്ടില്‍

    ഞായറാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായതെങ്കിലും ചൊവ്വാഴ്ച ആശുപത്രിയിൽ തുടർ പരിശോധനകൾക്ക് എത്തിയപ്പോഴാണ് പൊലീസിൽ പരാതി നൽകിയത്. ആദ്യം പൊലീസ് സ്റ്റേഷനിൽ വിളിച്ചറിയിച്ചപ്പോൾ വനിതാ പൊലിസുകാരിയാണ് ഫോൺ എടുത്തത്. പരാതി പങ്കുവെച്ചെങ്കിലും കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ല. പിന്നീട് നേരിട്ടെത്തി പരാതി നൽകിയപ്പോഴാണ് അന്വേഷണം ആരംഭിച്ചത്.

    വണ്ടാനം മെഡിക്കൽ കോളേജിലെ തന്നെ രണ്ട് ആരോഗ്യ പ്രവർത്തകർ അതും സ്ത്രീകൾ അക്രമിക്കപ്പെട്ടത് ഗൗരവത്തോടെ തന്നെയാണ് പൊലീസ് നോക്കി കാണുന്നത്. നിലവിലത്തെ സംഭവങ്ങളിൽ  രാത്രി കാല ഡ്യൂട്ടിക്കെത്തുന്ന സ്ത്രീകൾ ഭയന്നിരിക്കുകയാണ്. കാരണം പലരും ഇരുചക്രവാഹനങ്ങളിലാണ് ഷിഫ്റ്റുകൾ കഴിഞ്ഞ് രാത്രി മടങ്ങാറ്. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസ് പട്രോളിംഗ് സജീവമാക്കി.
    Published by:Naseeba TC
    First published:
    )}