• HOME
  • »
  • NEWS
  • »
  • crime
  • »
  • ATTACK ON THE FAMILY IN QUESTION AGAINST THREATS AT GUNPOINT

കളിത്തോക്ക് ചൂണ്ടി ഭീഷണി; ചോദ്യം ചെയ്ത കുടുംബത്തിന് നേരെ ആക്രമണം

കൊല്ലം തേവലക്കര പാലയ്ക്കലിലായിരുന്നു സംഭവം. ആലപ്പുഴ വെള്ളിക്കുന്നം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമു‍ണ്ടായത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊല്ലം: കാറിലെത്തിയ കുടുംബത്തെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം അക്രമിച്ച് പരിക്കേൽപ്പിച്ചതായി പരാതി. കൊല്ലം തേവലക്കര പാലയ്ക്കലിലായിരുന്നു സംഭവം. ആലപ്പുഴ വെള്ളിക്കുന്നം സ്വദേശികളായ കുടുംബത്തിന് നേരെയാണ് ആക്രമണമു‍ണ്ടായത്. സംഭവത്തില്‍ ഒരാളെ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തു. തേവലക്കല പാലയ്ക്കല്‍ ആശാരിയത്ത് അഖില്‍ ആണ് അറസ്റ്റിലായത്.

    കാമ്പശ്ശേരിമുക്ക് ഷാഫിര്‍, ഭാര്യ നസീമ, മാതാവ് റൈഹാനത്ത്, സഹോദരി റജിലത്ത് എന്നിവരെയാണ് ആക്രമിച്ചു പരിക്കേൽപ്പിച്ചത്. ഷാഫിറും കുടുംബവും ബന്ധുവിന്‍റെ വീട്ടിലേക്ക് കാറിൽ വരുന്നതിനിടെ രണ്ടംഗ സംഘം ബൈക്കിലെത്തി കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. ഇത് ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കമായി.

    ഇതേത്തുടർന്ന് ഷാഫിര്‍ പൊലീസിനെ വിളിച്ചു വിവരം അറിയിച്ചു. അതിനിടെ മടങ്ങിപ്പോയ അക്രമി സംഘം കൂടുതല്‍ ആളുകളുമായി എത്തി കുടുംബത്തെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാളുടെ അറസ്റ്റ് മാത്രമാണ് രേഖപ്പെടുത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

    ആംബുലൻസ് ഓടിക്കവേ ഡ്രൈവറുടെ കഴുത്തിന് രോഗി കുത്തിപ്പിച്ചു; അപകടത്തിൽ ഡ്രൈവർക്ക് പരിക്ക്

    ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആംബുലൻസ് ഡ്രൈവറുടെ കഴുത്തിന് രോഗി കുത്തിപ്പിടിച്ചതിനെ തുടർന്ന് അപകടമുണ്ടായി. തിരുവനന്തപുരം കാട്ടാക്കടയിൽ ഉണ്ടായ അപകടത്തിൽ ആംബുലൻസ് ആറടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. സംഭവശേഷം ആംബുലൻസിലുണ്ടായിരുന്ന രോഗിയായ യുവാവ് ഓടി രക്ഷപെട്ടു.

    Also Read- കൊല്ലത്ത് ബാങ്കിലെ വരി തെറ്റിച്ചതിന് പിഴ ചുമത്തിയത് ചോദ്യം ചെയ്തയാൾ മോഷണക്കേസിൽ അറസ്റ്റിൽ

    ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ കാട്ടാക്കട അ​ണ​പ്പാ​ടി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മദ്യലഹരിയിലായിരുന്നു ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയ രോഗിയെന്ന് ആംബുലൻസ് ഡ്രൈവർ പറയുന്നു. അപകടത്തിൽ പരിക്കേറ്റ യുവാവ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മലയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് യുവാവ് വീട്ടിലേക്ക് പോകാൻ ആശുപത്രി വളപ്പിലുണ്ടായിരുന്ന ആംബുലൻസ് വിളിച്ചത്. ഡ്രൈവറുമായി സൌഹൃദം സ്ഥാപിച്ച യുവാവ് സംസാരിച്ചിരിക്കുന്നതിനിടെയാണ് പ്രകോപനമില്ലാതെ അക്രമാസക്തനായതെന്ന് പറയപ്പെടുന്നു.




    Published by:Anuraj GR
    First published:
    )}