നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ട്രെയിൻ യാത്രക്കിടെ അതിക്രമം: യുവതിയുടെ മൊബൈല്‍ ഫോണും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി

  ട്രെയിൻ യാത്രക്കിടെ അതിക്രമം: യുവതിയുടെ മൊബൈല്‍ ഫോണും തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി

  നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ എറണാകുളത്തോ കോട്ടയത്തോ ഒളിവിലുണ്ടെന്നാണ് നിഗമനം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: ഗുരുവായൂർ- പുനലൂർ പാസഞ്ചർ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ കവർച്ചയ്ക്കും അതിക്രമത്തിനും ഇരയായ യുവതിയുടെ മൊബൈൽ ഫോണും തിരിച്ചറിയിൽ കാർഡും കണ്ടെത്തി. വ്യാഴാഴ്ച നടത്തിയ തിരച്ചിലിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. യുവതിയുടെ തിരിച്ചറിയൽ കാർഡ് ചെങ്ങന്നൂരിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

   അതേസമയം, യുവതിയെ ആക്രമിച്ചയാളെ ഇതുവര പൊലീസിന് പിടികൂടാനായിട്ടില്ല. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇയാൾ എറണാകുളത്തോ കോട്ടയത്തോ ഒളിവിലുണ്ടെന്നാണ് നിഗമനം.

   Also Read- ട്രെയിനിൽ യുവതിക്ക് നേരെ പീഡനശ്രമം; ടിടിആറിനെതിരേ പരാതി

   28ന് രാവിലെ 8.45നാണ് സംഭവം. ഓടുന്ന ട്രെയിനിൽ പട്ടാപ്പകൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്നു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ട്രെയിനിൽനിന്ന് പുറത്തേക്കു ചാടിയ യുവതിയുടെ തലയ്ക്കും കഴുത്തിനും നട്ടെല്ലിനും പരിക്കേറ്റു. മുളന്തുരുത്തി സ്നേഹനഗർ കാർത്യായനി സദനത്തിൽ രാഹുലിന്റെ ഭാര്യ ആശയാണ് (31) ഗുരുവായൂർ- പുനലൂർ എക്സ്പ്രസ് ട്രെയിനിൽ ആക്രമണത്തിനിരയായത്. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ഐസിയുവിലാണ് ആശ.

   Also Read- Covid 19| സംസ്ഥാനത്ത് ഇന്ന് 38,607 പേര്‍ക്ക് കോവിഡ്; 24 മണിക്കൂറിനിടെ 48 മരണം

   ചെങ്ങന്നൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരിയായ ആശ, ജോലിസ്ഥലത്തേക്കു മുളന്തുരുത്തിയിൽ നിന്നാണു ട്രെയിനിൽ കയറിയത്. ഈ സമയം മറ്റൊരു കോച്ചിലുണ്ടായിരുന്ന അക്രമി, ട്രെയിൻ വിടുന്നതിന് തൊട്ടു മുൻപ് ഈ കോച്ചിലേക്ക് മാറിക്കയറി. ഈ സമയത്ത് കോച്ചിൽ മറ്റാരുമുണ്ടായിരുന്നില്ല. വാതിലുകൾ അടച്ച ശേഷം ആശയുടെ സമീപത്ത് വന്നിരുന്ന് ഇയാൾ മൊബൈൽ പിടിച്ചു വാങ്ങി ജനലിലൂടെ പുറത്തേക്കെറിഞ്ഞു.

   Also Read- കല്യാണ സംഭാവനയെ ചൊല്ലി തർക്കം; കോട്ടയത്ത് യുവാവിനെ സുഹൃത്തുക്കൾ തല്ലിക്കൊന്നു

   സ്ക്രൂ ഡ്രൈവർ കാണിച്ചു ഭീഷണിപ്പെടുത്തി ഓരോ പവൻ വീതമുള്ള സ്വർണ മാലയും വളയും കവർന്നു. ഇതിനു ശേഷം യുവതിയുടെ മുടിയിൽ പിടിച്ച്, ശുചിമുറിയുടെ ഭാഗത്തേക്കു വലിച്ചിഴച്ചു. ആക്രമണം ചെറുത്ത യുവതി വാതിൽ തുറന്ന്, ഓടുന്ന ട്രെയിനിന്റെ വാതിൽപ്പിടിയിൽ പിടിച്ചു കുറച്ചു നേരം പുറത്തേക്ക് തൂങ്ങിക്കിടന്നു. അക്രമി കൈകൾ വിടുവിച്ചതോടെ യുവതി പുറത്തേക്കു വീണു. കാഞ്ഞിരമറ്റം, പിറവം റോഡ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ ഒലിപ്പുറം പാലത്തിനു സമീപമാണു യുവതി വീണത്. റെയിൽവേ ട്രാക്കിൽ വീണു കിടന്ന യുവതിയെ നാട്ടുകാരാണ് കണ്ടെത്തി ഭർത്താവിനെ വിവരമറിയിച്ചത്. യുവതി ഇതിനകം അപകടനില തരണം ചെയ്തിട്ടുണ്ട്.
   Published by:Rajesh V
   First published: