• HOME
  • »
  • NEWS
  • »
  • crime
  • »
  • അട്ടപ്പാടി മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

അട്ടപ്പാടി മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

മധു വധക്കേസ് പ്രതി അബ്ബാസിന്‍റെ ഡ്രൈവറാണ് ഇയാള്‍

  • Last Updated :
  • Share this:
    അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മുക്കാലി സ്വദേശി ഷിഫാൻ എന്നയളെയാണ് പോലീസ് പിടികൂടിയത്. മധു വധക്കേസ് പ്രതി അബ്ബാസിന്‍റെ ഡ്രൈവറാണ് ഇയാള്‍. ചിണ്ടക്കിയിലെ വൈദ്യശാലയിൽ നിന്നാണ് അഗളി ഡിവൈഎസ്പിയും സംഘവും ഇയാളെ പിടികൂടിയത്. മതിയായ രേഖകളില്ലാത്ത 36 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്,മധു കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ കൊണ്ടുവന്ന പണമാണോ ഇതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

    വീട്ടിലെത്തി ചിലർ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി മധുവിന്റെ അമ്മയും സഹോദരിയും നേരത്തെ അഗളി പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ നിന്ന് പിൻമാറണമെന്നും ഇല്ലെങ്കിൽ ജീവനോടെ ഉണ്ടാവില്ലെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. പിന്മാറിയാല്‍ നാല്‍പ്പത് ലക്ഷത്തിലധികം രൂപയുടെ വീട് വാങ്ങിത്തരാമെന്ന് ഇയാൾ വാഗ്ദാനം ചെയ്തതായും പരാതിയിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക പോലീസ് സംഘത്തിന്റെ നിരീക്ഷണത്തിനൊടുവിലാണ് ഷിഫാൻ പിടിയിലായത്. ഇയാളുടെ സുഹൃത്തിനായും അന്വേഷണം വിപുലമാക്കി.

    അതേസമയം കേസ് അട്ടിമറിക്കാൻ പ്രതികൾ ശ്രമിച്ചതായി പ്രോസിക്യൂഷൻ. അറുപതിലധികം തവണ പ്രതികൾ സാക്ഷികളെ വിളിച്ചു. ഇതിന്റെ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചതായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജേഷ് എം മേനോൻ പറഞ്ഞു.

    മധു കേസിൽ ഇതുവരെ പതിനൊന്ന് സാക്ഷികളാണ് കൂറുമാറിയത്. ഇരുപത്തിയൊന്നാം സാക്ഷി വീരനാണ് അവസാനമായി കൂറുമാറിയത്.
    Published by:Arun krishna
    First published: