കണ്ണൂർ മട്ടന്നൂരിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം

കുട്ടി ബഹളം വെച്ചതോടെ യുവാവ് അവിടെനിന്ന് കടന്നുകളയുകയായിരുന്നു.

News18 Malayalam | news18-malayalam
Updated: October 29, 2020, 3:19 PM IST
കണ്ണൂർ മട്ടന്നൂരിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പ്രതിയെ കണ്ടെത്താൻ അന്വേഷണം ഊർജിതം
News18
  • Share this:
കണ്ണൂർ: മട്ടന്നൂരിൽ പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. കടയിൽ പോയി സാധനങ്ങൾ വാങ്ങി വീട്ടിലേക്കു മടങ്ങിയ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ബൈക്കിലെത്തിയ യുവാവ് പെൺകുട്ടിയെ ബലമായി കയറ്റിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. കുട്ടി ബഹളം വെച്ചതോടെ യുവാവ് അവിടെനിന്ന് കടന്നുകളയുകയായിരുന്നു.

മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഉച്ചയോടെയാണ് വീടിന് സമീപത്തെ കടയിൽ സാധനങ്ങൾ വാങ്ങാൻ കുട്ടി എത്തിയത്. കടയിൽനിന്ന് പലചരക്ക് സാധനങ്ങൾ വാങ്ങിയശേഷം വീട്ടിലേക്കു നടന്നുപോകുകയായിരുന്നു കുട്ടി. ഈ സമയം പിന്നാലെ ബൈക്കിലെത്തിയ യുവാവ് വഴി ചോദിക്കാനെന്ന വ്യാജേന കുട്ടിയുടെ സമീപത്തായി നിർത്തി. പെട്ടെന്ന് കുട്ടിയെ പിടിച്ചുവലിച്ചു ബൈക്കിലേക്കു കയറ്റാൻ യുവാവ് ശ്രമിച്ചു. ഈ സമയം കുട്ടി വാവിട്ടു നിലവിളിച്ചതോടെ നാട്ടുകാർ ഓടിക്കൂടി. പെട്ടെന്നു തന്നെ യുവാവ് അവിടെനിന്ന് കടന്നുകളയുകയായിരുന്നു.

ചിലർ പിന്നാലെ പോയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. പെൺകുട്ടിയുടെ മൊഴിയെടുത്തശേഷം പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും മട്ടന്നൂർ പൊലീസ് പറയുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. വൈകാതെ തന്നെ പ്രതിയെ പിടികൂടനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്.
Published by: Anuraj GR
First published: October 29, 2020, 3:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading