നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • കണ്ണൂരിൽ 14കാരിയെ തുടർച്ചയായി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

    കണ്ണൂരിൽ 14കാരിയെ തുടർച്ചയായി പീഡിപ്പിക്കാൻ ശ്രമം; യുവാവ് പിടിയിൽ

    2021 ജൂൺ മാസത്തിൽ പ്രതി പെൺകുട്ടിയുടെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തി പുറത്തിറക്കി കൊണ്ടുപോയി.

    പിടിയിലായ വി.പി. വിഷ്ണു

    പിടിയിലായ വി.പി. വിഷ്ണു

    • Share this:
    കണ്ണൂർ: പതിനാലുകാരിയെ തുടർച്ചയായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. വടക്കേ പൊയിലൂരിലെ വെളുത്ത പറമ്പത്ത് ഹൗസിൽ വി.പി. വിഷ്ണു (24) വിനെയാണ് കൂത്തുപറമ്പ്  അറസ്റ്റ് ചെയ്തത്. തൃപ്പങ്ങോട്ട് സ്വദേശിയായ പെൺകുട്ടിയെ ആണ് വിഷ്ണു പീഡിപ്പിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയെ ലൈംഗികമായി ഉപയോഗിക്കണം എന്ന ഉദ്ദേശത്തോടുകൂടി ഇയാൾ നിരന്തരം പിന്തുടർന്നു എന്നാണ് കേസ്. തുടർച്ചയായി പെൺകുട്ടിയെ ഫോൺ വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു.

    2021 ജൂൺ മാസത്തിൽ പ്രതി പെൺകുട്ടിയുടെ വീട്ടിൽ എത്തി ഭീഷണിപ്പെടുത്തി പുറത്തിറക്കി കൊണ്ടുപോയി. പിന്നീട് ബൈക്കിൽ കയറ്റി വാഴമലക്കടുത്ത് വെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചു. ജൂൺ 10ന് രാത്രി പൊയിലൂർ മടപ്പുരക്ക് അടുത്ത് വെച്ചും ലൈംഗിക അതിക്രമം നടത്തി. ജൂലായ് 17 ന്  പെൺകുട്ടിയെ ഉപദ്രവിക്കാൻ ലക്ഷ്യമിട്ട് വീട്ടിൽ അതിക്രമിച്ചു കയറി എന്നുമാണ് കേസ്.

    പ്രതിയെ ഇന്ന് രാവിലെ 11. 30 ഓടെയാണ് കോളവല്ലൂർ  സ്റ്റേഷൻ പരിസരത്ത് വെച്ച് കൂത്തുപറമ്പ് അസിസ്റ്റന്റ് കമ്മിഷണർ  സജേഷ് വാഴളാപ്പിൽ  അറസ്റ്റ് ചെയ്തു. പോലീസ് സംഘത്തിൽ എസ് ഐ സുഭാഷ് ബാബു, എ എസ് ഐ മാരായ  സുനിൽകുമാർ, മിനീഷ്, സീനിയർ സിവിൽ ഓഫീസർ  സുധി. കെ എ എന്നിവരുമുണ്ടായിരുന്നു.

    പയ്യന്നൂരിലെ സുനീഷയുടെ മരണം; ഭർത്താവ് വിജീഷ് അറസ്റ്റിൽ

    ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷ (26)യെയാണ് കഴിഞ്ഞയാഴ്ച്ച ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് വിജീഷും മാതാപിതാക്കളും നിരന്തരം മർദ്ദിക്കുമായിരുന്നുവെന്ന സുനീഷയുടെ ഓഡിയോ സന്ദേശം പുറത്തു വന്നിരുന്നു. പയ്യന്നൂർ പൊലീസാണ് വിജീഷിനെ അറസ്റ്റ് ചെയ്തത്.

    Also Read-കൊല്ലത്തെ ഫ്ളാറ്റിൽ മയക്കുമരുന്ന് പാർട്ടി; യുവതി ഉൾപ്പെടെ മൂന്നുപേർ പിടിയിൽ!

    സുനീഷയുടേത് ദുരൂഹ മരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. സുനീഷ സഹോദരന് അയച്ച ഓഡിയോ സന്ദേശത്തിലാണ് ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ ആരോപണങ്ങൾ ഉള്ളത്. ഭർത്താവ് വിജീഷ് എല്ലാ ദിവസവും തന്നെ മർദ്ദിക്കാറുണ്ടെന്ന് യുവതി പറയുന്നുണ്ട്. ഭർത്താവിന്‍റെ മാതാപിതാക്കളും മർദ്ദിക്കാറുണ്ട്. കൂട്ടികൊണ്ടു പോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതും ഓഡിയോയിലുണ്ടായിരുന്നു.

    ഏറെ കാലത്തെ പ്രണയത്തിനൊടുവിൽ ഒന്നര വർഷം മുമ്പാണ് വിജീഷും സനീഷയും വിവാഹിതരായത്. ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് സുനീഷ ഒരാഴ്ച മുമ്പ് പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കേസെടുക്കാതെ പയ്യന്നൂര്‍ പൊലീസ് ഇരുവീട്ടുകാരെയും വിളിച്ച്‌ ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നു. ഇതിന് ശേഷം മർദ്ദനം തുടർന്നെന്ന വിവരമാണ് ഇപ്പോൾ പുറത്തുവന്ന യുവതിയുടെ ഓഡിയോ സന്ദേശത്തിലുള്ളത്.

    ഞായറാഴ്ച്ച വൈകുന്നേരം നാലരക്കാണ് വെള്ളൂര്‍ ചേനോത്തെ വിജീഷിന്റെ വീട്ടിലെ ശുചിമുറിയിൽ സുനീഷയെ ഷാളുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുനീഷയും വിജീഷും തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖയും പുറത്തു വന്നിരുന്നു.

    സ്വന്തം വീട്ടിലേക്ക് മടങ്ങി പോകാൻ അനുവദിക്കണമെന്ന് സുനിഷ ആവശ്യപ്പെടുന്നതും വിജീഷ് അത് എതിർക്കുന്നതുമാണ് ശബ്ദരേഖയിൽ ഉള്ളത്.
    Published by:Naseeba TC
    First published:
    )}