തൃശൂർ: ഗുരുവായൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ബി മോഹൻദാസിന്റെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാൻ ശ്രമം. കെ ബി മോഹൻദാസിന്റെ ഫോട്ടോ സഹിതം സമാനമായ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി, ഫ്രണ്ട്സ് ലിസ്റ്റിൽ ഉള്ളവർക്ക് സന്ദേശം അയച്ചാണ് പണം തട്ടാൻ ശ്രമിച്ചത്. സുഹൃത്തുക്കൾ അറിയിച്ചപ്പോഴാണ് തട്ടിപ്പ് വിവരം കെ ബി മോഹൻദാസ് അറിഞ്ഞത്. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം പോസ്റ്റിട്ടു.
Also Read- വളാഞ്ചേരി സുബീറ കൊലപാതകത്തിൽ തെളിവെടുപ്പ് തുടരുന്നു ; സുബീറയുടെ ബാഗ് കണ്ടെടുത്തു
''സുഹൃത്തുക്കളെ, എന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അതിൽ നിന്ന് സൃഹൃത്തുക്കളോട് ഗൂഗിള്‍ പേ വഴി പണം ആവശ്യപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടു. സുഹൃത്തുക്കളിൽ നിന്ന് നിരവധി ഫോൺ കോളുകളാണ് എനിക്ക് ലഭിച്ചത്. ദയവായി ആരും പണം അയക്കരുത്. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകും''- കെബി മോഹൻദാസ് യഥാർത്ഥ അക്കൗണ്ടിലൂടെ സുഹൃത്തുക്കളെ അറിയിച്ചു.
Also Read- വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് കോൺഗ്രസ് നേതാവിനെതിരേ പ്രചാരണം; പിന്നിൽ മറ്റൊരു കോൺഗ്രസ് നേതാവ്
മെസഞ്ചർ വഴി, അത്യാവശ്യമായി പണം ആവശ്യമായി വന്നുവെന്നും ഗൂഗിൾ പേ വഴി പണം അയച്ചുനൽകാനുമാണ് സുഹൃത്തുക്കൾക്ക് കെ ബി മോഹൻദാസിന്റെ വ്യാജ അക്കൗണ്ടിൽ നിന്ന് സന്ദേശം പോയത്. സംശയം തോന്നിയ ചില സുഹൃത്തുക്കൾ കെ ബി മോഹൻദാസിന്റെ ഫോണിൽ നേരിട്ട് വിളിച്ചതോടെയാണ് തട്ടിപ്പ് വെളിച്ചത്തിലായത്.
Also Read- വളാഞ്ചേരി സുബീറ വധക്കേസ്: സ്വർണാഭരണങ്ങൾ കണ്ടെത്തിയില്ല; തെളിവെടുപ്പ് തുടരുന്നു
നേരത്തെ പൊലീസ് ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെ പേരിൽ ഇത്തരം തട്ടിപ്പുകൾ നടന്നിരുന്നു. ഒരാഴ്ച മുൻപ് ചൂർണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ എസ് മുഹമ്മദ് ഷെഫീക്കിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാൻ ശ്രമം നടന്നതാണ് ഇതിൽ ഒടുവിലത്തേത്. മാസങ്ങൾക്ക് മുൻപ് കണ്ണൂരിലെ സിഐയുടെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കിയും പണം തട്ടാൻ ശ്രമം നടന്നിരുന്നു. വിജിലൻസ് ഉദ്യോഗസ്ഥനും സമാനമായ തട്ടിപ്പിന് വിധേയനായിരുന്നു.
Also Read- ഫ്ളാറ്റിൽ നിന്ന് ലഭിച്ച രക്തക്കറ വൈഗയുടേത് തന്നെ; ഡിഎൻഎ ഫലം ലഭിച്ചു
ഒറിജിനൽ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഫോട്ടോകൾ എടുത്തശേഷം സമാനമായ പേരിലും ചിത്രത്തോടെയും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയാണ് തട്ടിപ്പുകാർ ആദ്യം ചെയ്യുക. ശേഷം അതിൽനിന്നും യഥാർത്ഥ ഫേസ്ബുക്ക് അക്കൗണ്ടിലെ സുഹൃത്തുക്കളെ വ്യാജൻ സുഹൃത്താക്കും. തുടർന്ന് മെസഞ്ചെർ വഴി പണം ചോദിച്ചാണ് തട്ടിപ്പ്.
Also Read- മങ്കട ജിംനേഷ്യത്തില്‍ വച്ച് സഹോദരന്മാരെ ആക്രമിച്ച സംഭവം; ആറംഗസംഘം പിടിയില്‍
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fake Facebook account, Guruvayur