പട്ടാപ്പകൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് 22 കാരിയെന്ന് പൊലീസ്

പൊലീസ് ഓപ്പറേഷനിടെ ക്വട്ടേഷന്‍ ഗ്രൂപ്പിലെ ചിലര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ സംഘത്തിന്റെ തലപ്പത്തുള്ള പെണ്‍കുട്ടിയും രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.

News18 Malayalam | news18-malayalam
Updated: February 28, 2020, 3:13 PM IST
പട്ടാപ്പകൽ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് 22 കാരിയെന്ന് പൊലീസ്
News18
  • Share this:
കണ്ണൂര്‍: പട്ടാപ്പകല്‍ കണ്ണൂരിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോകാനെത്തിയ ക്വട്ടേഷൻ സംഘത്തിന്റെ നേതാവ് 22 വയസുള്ള പെൺകുട്ടിയെന്ന് പൊലീസിന്റെ കണ്ടെത്തൽ. താവക്കരയില്‍ വ്യാപാരിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പൊലീസ് ഇടപെടലിൽ പാളുകയും പ്രതികൾ പിടിയിലാകുകയും ചെയ്തിരുന്നു.  ഇതിനു പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയാണ് സംഘത്തിന്റെ നേതാവെന്ന്പൊലീസ് കണ്ടെത്തിയത്.

പൊലീസ് ഓപ്പറേഷനിടെ ക്വട്ടേഷന്‍ ഗ്രൂപ്പിലെ ചിലര്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇക്കൂട്ടത്തില്‍ സംഘത്തിന്റെ തലപ്പത്തുള്ള പെണ്‍കുട്ടിയും രക്ഷപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്.

പെണ്‍കുട്ടിയുടെ സഹോദരിയുടെ വിവാഹം നടന്ന ഓഡിറ്റോറിയത്തിന്റെ വാടകയുമായി ബന്ധപ്പെട്ടു 30,000 രൂപ തിരിച്ചു ലഭിക്കാത്തതിനെ ചൊല്ലി വ്യാപാരിയുമായി പ്രശ്‌നമുണ്ടായിരുന്നു. എന്നാല്‍ ഇതു മാത്രമാണ് തട്ടിക്കൊണ്ടു പോകാനുള്ള ശ്രമത്തിനു പിന്നിലെന്ന് പൊലീസ് കരുതുന്നില്ല. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കാന്‍ വ്യാപാരി ഇതുവരെയും തയ്യാറായിട്ടില്ല. നിലവിൽ പൊലീസുകാരെ ആക്രമിച്ചെന്ന വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തത്.

പണം ഇടപാട് സംബന്ധിച്ച് സ്ഥലത്തെ ഒരു വ്യാപാരിയെ ആക്രമിക്കാൻ കൊട്ടേഷന്‍ സംഘം എത്തുമെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. ഇതിനിടെ അപ്രതീക്ഷിതമായി പൊലീസിനെ കണ്ട ക്വട്ടേഷൻ സംഘാംഗങ്ങൾ സമീപത്തെ മുസ്‌ളീം പള്ളിയുടെ സമീപത്തെത്തി 'ബോലാ തക്ബീര്‍' വിളിച്ചു. ഇതോടെ കേട്ടു നിന്നവരില്‍ ചിലര്‍ അത് ഏറ്റുവിളിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരെ പൊലീസ് പിടികൂടുകയായിരുന്നു.

Also Read പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു: പിതാവിന് യുഎഇയിൽ വധശിക്ഷ

 

 
First published: February 28, 2020, 3:13 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading