• HOME
  • »
  • NEWS
  • »
  • crime
  • »
  • തൃശൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം; പിന്നിൽ എസ്.ഡി.പിഐയെന്ന് ആരോപണം

തൃശൂരിൽ ഡിവൈഎഫ്ഐ പ്രവർത്തകനെ വെട്ടിക്കൊല്ലാൻ ശ്രമം; പിന്നിൽ എസ്.ഡി.പിഐയെന്ന് ആരോപണം

കാലിനും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ സൈഫുദീൻ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്

  • Share this:
തൃശൂർ: കേച്ചേരിയിൽ ഡിവൈഎഫ്ഐ നേതാവിനെ കൊലപ്പെടുത്താൻ ശ്രമം. കുന്നംകുളം ഈസ്റ്റ് ബ്ലോക്ക് സെക്രട്ടറി കെ എ സൈഫുദീനാണു ഇന്നലെ രാത്രി വെട്ടേറ്റത്. കാലിനും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ സൈഫുദീൻ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ സൈഫുദ്ദീനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നിൽ എസ്‌ഡിപിഐ പ്രവർത്തകരാണെന്ന് ഡിവൈഎഫ്ഐ പ്രവർത്തകർ ആരോപിച്ചു.

തിങ്കളാഴ്ച രാത്രി 11 മണിയോടെയായിരുന്നു സൈഫുദ്ദീന് നേരെ ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുന്ന വഴിയിൽവെച്ചായിരുന്നു ആക്രമണം. റോഡരികിൽ ഒളിച്ചിരുന്ന സംഘം സൈഫുദ്ദീനെ ഇടിച്ച് വീഴ്‌ത്തു തുടർന്ന് തുടരെ വെട്ടുകയുമായിരുന്നു. അക്രമി സംഘത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്.

Also- പാറശാല ഷാരോൺ കൊലക്കേസ്; തെളിവുകൾ നശിപ്പിച്ചത് ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമെന്ന് പോലീസ്

സംഭവത്തിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേച്ചേരിയിൽ ഗ്രാമോത്സവം നടന്നുവരികയാണ്. ഞായറാഴ്ച നടന്ന പരിപാടി എസ്.ഡി.പി.ഐ പ്രവർത്തകർ അലങ്കോലപ്പെടുത്തിയിരുന്നു. ഇതേച്ചൊല്ലി ഡിവൈഎഫ്‌ഐ- സിപിഎം പ്രവർത്തകർ ചേർന്ന് എസ്ഡിപിഐക്കാരെ വേദിയിൽ നിന്നും ഇറക്കിവിട്ടിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് ഡിവൈഎഫ്‌ഐ ആരോപിക്കുന്നത്.

News Summary- Attempt to kill DYFI leader in Kecheri. Kunnamkulam East Block Secretary KA Saifuddin was hacked last night. Saifudeen is undergoing treatment at Thrissur Amala Hospital with serious injuries on his legs and hands. DYFI activists alleged that SDPI activists were behind the attack.
Published by:Anuraj GR
First published: