പാലക്കാട്: ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊല്ലാൻ ശ്രമം (Murder Attempt). പാലക്കാട് ചൂലന്നൂരിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വെട്ടേറ്റ ചൂലന്നൂർ സ്വദേശിയായ മണി, ഭാര്യ സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കാണ് കാരണമെന്ന് കോട്ടായി പോലീസ് അറിയിച്ചു. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ആക്രമണത്തിൽ പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ തൃശൂർ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ പോയ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായും, ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് പ്രതി നാലുപേരെയും വെട്ടിയത്. ഇവരുടെ നിലവിളികേട്ട് അയൽക്കാർ എത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപെടുകയായിരുന്നു. സമീപവാസികളാണ് നാല് പേരെയും ആശുപത്രിയിലെത്തിച്ചത്. മണിയും മുകേഷും തമ്മിൽ ഏറെക്കാലമായി പ്രശ്നമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.
പാലക്കാട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് ആശുപത്രിയിൽ
കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒടുകിൻചോട് കൊച്ചുപറമ്പിൽ എൽസി (58) ആണ് കൊല്ലപ്പെട്ടത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവ് അപ്പച്ചൻ എന്ന വർഗീസ്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പൊലീസ് എത്തിയതിനു ശേഷമാണ് അയൽവാസികൾ വിവരം അറിയുന്നത്.
ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം വർഗീസ് തന്നെയാണ് കൊലപാതക വിവരം പൊലീസിൽ വിളിച്ചറിയിച്ചത്. പൊലീസിനോട് താനും മരിക്കാൻ പോവുകയാണെന്ന് പറഞ്ഞു. സംഭവ സ്ഥലത്ത് പൊലീസ് എത്തിയപ്പോഴേക്കും വർഗീസ് തൂങ്ങി മരിക്കാൻ ശ്രമിച്ചിരുന്നു.
Also Read-
ശ്യാമൾ മണ്ഡൽ കൊലക്കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തവും 10,10,000 രൂപ രൂപ പിഴയും
അടുക്കളയിലെ കഴുക്കോലിൽ തൂങ്ങി നിൽക്കുന്ന വർഗീസിനെ പൊലീസ് ആശുപത്രിയിലെത്തിച്ചു. ഇയാൾ അപകട നില തരണം ചെയ്തതായി പൊലീസ് പറയുന്നു. എന്നാൽ എന്താണ് കൊലപാതക കാരണം എന്നത് വ്യക്തമല്ല. വർഗീസും ഭാര്യ എൽസിയും തമ്മിൽ എന്തെങ്കിലും പ്രശ്നമുള്ളതായി അറിയില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
Also Read-
മൂന്ന് വയസ്സുള്ള മകനെ ആസിയ കൊന്നത് സുഹൃത്തിനൊപ്പം ജീവിക്കാൻ; കുഞ്ഞുള്ള കാര്യവും മറച്ചുവെച്ചു
വർഗീസിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം മൊഴിയെടുത്താൽ മാത്രമേ കൊലപാതക കാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകം നടക്കുമ്പോൾ ഇവരുടെ വീടിന് മുന്നിൽ ഫർണിച്ചർ നിർമ്മാണ ജോലി നടന്നിരുന്നു. എന്നാൽ മോട്ടോറിന്റെ ശബ്ദം കാരണം അകത്ത് നടന്ന സംഭവങ്ങൾ ഇവർ അറിഞ്ഞിരുന്നില്ലെന്ന് പറയുന്നു.
പൊലീസെത്തിയപ്പോഴാണ് കൊലപാതക വിവരം തൊഴിലാളികളും അറിഞ്ഞത്. വർഗീസിനും ലിസിയക്കും രണ്ടു മക്കളാണുള്ളത്. മക്കൾ രണ്ടു പേരും സ്ഥലത്തുണ്ടായിരുന്നില്ല. കൊലപാതകത്തിൽ നടുങ്ങി നിൽക്കുകയാണ് നാട്ടുകാർ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.