ഇന്റർഫേസ് /വാർത്ത /Crime / പീരുമേട് കോടതി വളപ്പിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ

പീരുമേട് കോടതി വളപ്പിൽ വച്ച് ഭാര്യയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമം, ഭർത്താവ് കസ്റ്റഡിയിൽ

കേസുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ സമയത്താണ് യുവതിയെ ബിജു ആക്രമിച്ചത്.

കേസുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ സമയത്താണ് യുവതിയെ ബിജു ആക്രമിച്ചത്.

കേസുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ സമയത്താണ് യുവതിയെ ബിജു ആക്രമിച്ചത്.

  • Share this:

ഇടുക്കി: കോടതി പരിസരത്ത് വച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. ഭർത്താവ് ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീരുമേട് കോടതി പരിസരത്ത് വച്ചാണ് സംഭവം.

മുൻപ് ഇരുവരും ഒരുമിച്ച് താമസിക്കുന്ന സമയത്ത് ഇവരുടെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു കേസുണ്ട്. കേസിലെ സാക്ഷികളാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട് കോടതി പരിസരത്തുള്ള അസി. പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസിലേക്ക് എത്തിയതാണ് ഇരുവരും. കേസുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ സമയത്താണ് യുവതിയെ ബിജു ആക്രമിച്ചത്.

Also read-താമരശേരിയില്‍ തട്ടുകടയിൽ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ യുവാവിന് വെട്ടേറ്റു

കൈയിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ച് യുവതിയുടെ കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. കോടതി പരിസരത്ത് ഉണ്ടായ ആളുകൾ ചേർന്നാണ് യുവതിയെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. വിദ​ഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുമെന്നാണ് പൊലീസ് പറയുന്നത്.

First published:

Tags: Attack Against Woman, Idukki