നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • മരുന്നുകട ഉടമയെ ഹണിട്രാപ്പില്‍പ്പെടുത്തി മാനസികാരോഗ്യ ചികിത്സയ്ക്കുള്ള ഗുളികകള്‍ തട്ടിയെടുക്കാന്‍ ശ്രമം; മൂന്നു പേര്‍ പിടിയില്‍

  മരുന്നുകട ഉടമയെ ഹണിട്രാപ്പില്‍പ്പെടുത്തി മാനസികാരോഗ്യ ചികിത്സയ്ക്കുള്ള ഗുളികകള്‍ തട്ടിയെടുക്കാന്‍ ശ്രമം; മൂന്നു പേര്‍ പിടിയില്‍

  ലഹരി മരുന്നായി ഉപയോഗിക്കാനാണ് പ്രതികള്‍ വന്‍തോതില്‍ ഗുളികകള്‍ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ആലപ്പുഴ: മരുന്നുകട ഉടമയെ ഹണിട്രാപ്പില്‍പ്പെടുത്തി ഭീഷണിപ്പെടുത്തി മാനസികാരോഗ്യ ചികിത്സയ്ക്കുള്ള കൂടുതല്‍ ഗുളികകള്‍ കൈക്കലാക്കാന്‍ ശ്രമിച്ച ദമ്പതികളുള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. എറണാകുളം കടവന്ത്ര ചെമങ്ങാട് കോളനി പുഷ്പ നഗറില്‍ സനല്‍(24), ഭാര്യ കലവൂര്‍ കണ്ണന്തറവെളി ലിന്‍സി(സോന-21), സനലിന്റെ സഹോദരന്‍ ഷെഫീഖ്(22) എന്നിവരാണ് അറസ്റ്റിലായത്.

   ഭര്‍ത്താവിന്റെ മാനസിക ചികിത്സയ്‌ക്കെന്ന വ്യാജേന കുറിപ്പടി കാണിച്ച് ഗുളികകള്‍ ആവശ്യപ്പെട്ടാണ് കഴിഞ്ഞ 30ന് ഉച്ചയ്ക്ക് ലിന്‍സി നഗരത്തിലെ ഒരു മെഡിക്കല്‍ സ്‌റ്റോറില്‍ എത്തിയത്. നാലു മാസത്തേക്കാണ് മരുന്ന് ആവശ്യപ്പെട്ടെങ്കിലും സ്റ്റോക്ക് ഇല്ലെന്നും എത്തിയാല്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ലിന്‍സി ഫോണ്‍ നമ്പര്‍ നല്‍കി.

   പിന്നീട് കടയുടമയുമായി ചാറ്റിങ് തുടങ്ങി. നവംബര്‍ ഒന്നിന് 120 ഗുളിക എടുത്തുവച്ചതായി കടയുടമ അറിയിച്ചു. ഇതിനെ തുടര്‍ന്ന് പ്രതികള്‍ മൂവരും എത്തി. കടയിലെത്തിയവര്‍ കൂടുതല്‍ ഗുളിക ആവശ്യപ്പെടുകയും കടയില്‍ അതിക്രമിച്ചു കടന്ന കടയുടെ ഷട്ടര്‍ താഴ്ത്തിയശേഷം 50,000 രൂപ ആവശ്യപ്പെട്ടു. പണം നല്‍കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്ന് ഉടമയെ മര്‍ദിച്ചു. കടയിലുണ്ടായിരുന്ന ബേബി പൗഡര്‍, ബേബി ക്രീം എന്നിവ അപഹരിച്ചു.

   Also Read-Poverty| കടുത്ത ദാരിദ്ര്യം; മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ 1.78 ലക്ഷം രൂപയ്ക്ക് വിറ്റ് അമ്മ

   കടയുടമയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി ഷെഫീഖ് ബെക്കിന് പിന്നില്‍ ഇരുത്തി നഗരത്തിലെ മരുന്ന് മൊത്തവിതരണ കമ്പനിയില്‍ എത്തി. മരുന്ന് അവിടെ നിന്ന് കിട്ടാത്തതിനാല്‍ മറ്റൊരു കടയിലെത്തി 500 ഗുളികകള്‍ വാങ്ങി നല്‍കുകയായിരുന്നു.

   വിവരം പൊലീസില്‍ അറിയിച്ചാല്‍ കട കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി സംഘം മടങ്ങി. വീണ്ടും എത്തിയെങ്കിലും ഉടമ ഇല്ലായിരുന്നു. ഫോണില്‍ വിളിച്ച് ഉടന്‍ കടയില്‍ വന്നില്ലെങ്കില്‍ വീട്ടില്‍ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഉടമ പൊലീസിനെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ പിടികൂടുകയായിരുന്നു. ലഹരി മരുന്നായി ഉപയോഗിക്കാനാണ് പ്രതികള്‍ വന്‍തോതില്‍ ഗുളികകള്‍ ആവശ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
   Published by:Jayesh Krishnan
   First published:
   )}