• HOME
  • »
  • NEWS
  • »
  • crime
  • »
  • പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

പതിനാലുകാരിയെ പീഡിപ്പിക്കാൻ ശ്രമം; പിതാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസമാണ് പെൺകുട്ടിക്ക് നേരെ മദ്യപിച്ച് ലക്ക്കെട്ട പിതാവിന്റെ പീഡനശ്രമം ഉണ്ടായത്

Attempt to molest

Attempt to molest

  • Share this:
    കോഴിക്കോട്: പതിനാലുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ അറസ്റ്റിലായ പിതാവ് റിമാൻഡിൽ. പയ്യോളി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കഴിഞ്ഞ ദിവസമാണ് പെൺകുട്ടിക്ക് നേരെ മദ്യപിച്ച് ലക്ക്കെട്ട പിതാവിന്റെ (40) പീഡനശ്രമം ഉണ്ടായത്. മാതാവ് തക്കസമയത്ത് ഇടപെട്ടത് കാരണമാണ് കുട്ടി രക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

    പ്രശ്നക്കാരനായ ഇയാളുടെ പേരിൽ അടിപിടി കേസുകൾ ഉണ്ട്. 2015 ല്‍ ഭാര്യയെ വധിക്കാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ പൊലീസിൽ കേസുണ്ട്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പിതാവിനെ പയ്യോളി പോലീസ് അറസ്റ്റ് ചെയ്തു.
    TRENDING:Coronavirus pandemic | ലോകത്ത് കോവിഡ് ഏറ്റവുമധികം ബാധിച്ച 10 രാജ്യങ്ങൾ[PHOTOS]അന്ന് അഹാനയെ ട്രോളി; ഇന്ന് ട്രോളിലൂടെ അഹാനയ്ക്ക് അഭിനന്ദനം[PHOTOS]മക്കൾക്ക് മുന്നിൽ വച്ച് മാധ്യമ പ്രവർത്തകനെ വെടിവച്ചു കൊലപ്പെടുത്താൻ ശ്രമം; അഞ്ചു പേർ പിടിയിൽ[NEWS]
    കോവിഡ് പരിശോധനകള്‍ക്ക് ശേഷം കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതായി പയ്യോളി സിഐ എം.പി. ആസാദ് അറിയിച്ചു. മദ്യപിച്ചെത്താറുള്ള പ്രതി നിരന്തരമായി വീട്ടിൽ വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.
    Published by:user_49
    First published: