നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • നാടോടി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

  നാടോടി പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

  വഴിയോര കച്ചവടത്തിനെത്തിയ രാജസ്ഥാന്‍ സ്വദേശികളുടെ സംഘത്തില്‍പ്പെട്ട പെണ്‍കുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്.

  rape-illustration

  rape-illustration

  • Share this:
   തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത നാടോടി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. നെയ്യാറ്റിൻകര ഉദിയന്‍കുളങ്ങര സ്വദേശി അനു (25) ആണ് പിടിയിലായത്. ഇയാളെ പൊലീസ് അറസ്റ്റു ചെയ്തു.

   തിങ്കളാഴ്ച രാത്രി ദേശീയപാതയില്‍ അമരവിള പാലത്തിന് സമീപമായിരുന്നു സംഭവം. വഴിയോര കച്ചവടം നടത്തി വന്നിരുന്ന രാജസ്ഥാന്‍ സ്വദേശികളുടെ സംഘത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രതി കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ യുവാവിനെ പിടികൂടുകയായിരുന്നു. ഇയാളെ പൊലീസിനു കൈമാറി.

   Also Read സന്ദീപാനന്ദഗിരിയുടെ വാഹനങ്ങൾക്ക് തീയിട്ട സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്

   First published:
   )}