വയനാട്: ഇരുപതുകാരിയായ വിദ്യാര്‍ത്ഥിയെ ആത്മീയ ചികിത്സയുട മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മന്ത്രവാദ ചികിത്സകനെതിരെ പോലീസ് കേസെടുത്തു. കോട്ടത്തറ അരമ്പറ്റക്കുന്ന് സ്വദേശി മുഹമ്മദ് ഷാഫിക്കെതിരെയാണ് കമ്പളക്കാട് പോലീസ് കേസെടുത്തത്.
കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. അമ്മയോടൊപ്പമെത്തിയ വിദ്യാര്‍ത്ഥിനിയെ ആത്മീയ ചികിത്സയുടെ മറവില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാന്ന് പരാതി. പ്രതി ഒളിവിലാണെന്നാണ് വിവരം.
നീതി വേണം; അച്ഛൻ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് പെൺകുട്ടി
പിതാവ് പീഡിപ്പിക്കുന്നതിന്റെ (Rape) ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് പെൺകുട്ടി. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് സംഭവം. നീതി വേണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി പീഡന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ (Social Media)പങ്കുവെച്ചത്. വീഡിയോ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ അമ്പതുകാരനായ പിതാവ് അറസ്റ്റിലായി.
സമസ്തിപൂരില റൊസേര എന്ന സ്ഥലത്തുള്ളയാളാണ് പ്രതി. അധ്യാപകനായ ഇയാൾ ഏറെ നാളായി മകളെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പതിനെട്ടു വയസ്സുള്ള മകളെ പീഡിപ്പിച്ച ഇയാൾ വിവരം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്നാണ് സ്വന്തം അച്ഛന്റെ യഥാർത്ഥ മുഖം വെളിപ്പെടുത്താൻ മകൾ ഒളിക്യാമറ ഉപയോഗിച്ചത്.
ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച പെൺകുട്ടി തനിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വീഡിയോ വൈറലായതോടെ പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.