പാലക്കാട്: ട്രെയിന്‍ വഴി കടത്തിക്കൊണ്ടുവന്ന 18 കിലോ കഞ്ചാവുമായി (Cannabis )യുവാവും യുവതിയും പിടിയില്‍.അസം സിംഗിമാരി സ്വദേശി മുകീബുര്‍ റഹ്മാന്(25), ഒഡീഷ കണ്ടംമാല് സ്വദേശിനി തനു നായക് (20) എന്നിവരാണ് അറസ്റ്റിലായത് (Arrest)
ഒഡീഷയില്‍ നിന്നും കൊണ്ടുവന്ന കഞ്ചാവ് ആലുവയിലേക്ക് കടത്താനായിരുന്നു പ്രതികളുടെ ശ്രമം. വലിയൊരു ട്രോളി ബാഗില്‍ ഒളിപ്പിച്ച കഞ്ചാവ് ആലുവയിലുളള ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും ചില്ലറവില്പന കാര്‍ക്കും വിതരണം ചെയ്യാനായി കൊണ്ടുവന്നതാണെന്ന് പ്രതികള്‍ നല്കിയ മൊഴിയില്‍ പറയുന്നു.
സംശയം തോന്നാതിരിക്കാന്‍ വേണ്ടിയാണ് മുകീബുര്‍ റഹ്മാന് തന്റെ സുഹൃത്തും കാമുകിയുമായ തനു നായകിനെ കൂടെ കൂട്ടിയത്. മുമ്പും കേരളത്തിലേക്ക് കഞ്ചാവ് കടത്തിയിയതായി പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്.
ആര്‍പിഫ് കമണ്ഡന്റ് ജതിന് ബി രാജിന്റെ നേതൃത്വത്തില്‍ ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ചും പാലക്കാട് എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും ചേര്‍ന്ന് പാലക്കാട് ജംഗ്ഷന് റെയില്‍വേ സ്റ്റേഷനില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
Arrest |മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടി; പ്രതി അറസ്റ്റില്അരീക്കോട് ഊര്‍ങ്ങാട്ടിരിയില്‍ മോഷണക്കേസില്‍ കൂട്ടാളിയായ സുഹൃത്തിന്റെ അമ്മയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയില്‍. പൂവത്തിക്കല്‍ മുല്ലഞ്ചേരി മനാഫ് (29) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നിരവധി മോഷണ കേസുകളുമായി ബന്ധപ്പെട്ട് കാപ്പ ചുമത്തി ജില്ലയില്‍ നിന്ന് നാടുകടത്തപ്പെട്ട പൂവ്വത്തിക്കല്‍ സ്വദേശി അബ്ദുല്‍ അസീസ് എന്ന അറബി അസീസിന്റെ കൂട്ടാളിയാണ് മനാഫെന്നും അറബി അസീസിന്റെ മാതാവിന്റെ മാലയാണ് മനാഫ് പൊട്ടിച്ചോടിയതെന്നും അരീക്കോട് ഇന്‍സ്പക്ടര്‍ ലൈജുമോന് പറഞ്ഞു.
മാല പൊട്ടിച്ചോടുന്നതിനിടെ പ്രതിയെ അതിസാഹസികമായി പിടികൂടുകയായിരുന്നു. അരീക്കോടും സമീപ പ്രദേശങ്ങളിലുമായി നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് പിടിയിലായ മനാഫ്. പ്രതിയുടെ കൈവശമുണ്ടായിരുന്ന മാലയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Also read:
Acid attack | മദ്യപിക്കുന്നതിനിടയില്‍ വഴക്ക്; ഇടുക്കിയിൽ മകൻ അച്ഛന്റെ ദേഹത്ത് ആസിഡ് ഒഴിച്ചുപൊലീസ് ഇന്‍സ്പക്ടര്‍ സി വി ലൈജുമോന്, സബ്ബ് ഇന്‍സ്പക്ടര്‍മാരായ അഹ്മദ്, മുഹമ്മദ് ബഷീര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാര്‍മാരായ സലീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.