HOME /NEWS /Crime / ട്രെയ്‌നിൽ കഞ്ചാവ് കടത്തൽ; ആലപ്പുഴ സ്റ്റേഷനിൽ വച്ച് 6.63 കിലോ കഞ്ചാവ് പിടികൂടി

ട്രെയ്‌നിൽ കഞ്ചാവ് കടത്തൽ; ആലപ്പുഴ സ്റ്റേഷനിൽ വച്ച് 6.63 കിലോ കഞ്ചാവ് പിടികൂടി

ചെറുകിട വിപണിയിൽ 6 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്

ചെറുകിട വിപണിയിൽ 6 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്

ചെറുകിട വിപണിയിൽ 6 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

    ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മെയ് 8 വൈകുന്നേരം ധൻബാദ് എക്സ്പ്രസിൽ നിന്നും 6.63 kg കഞ്ചാവ് പിടികൂടി. റെയിൽവേ ക്രൈം ഇൻറലിജൻസും, ആലപ്പുഴ എക്സൈസ് ഇൻ്റലിജൻസും, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും, ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ.

    ചെറുകിട വിപണിയിൽ 6 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്. പ്രതികളെ സംബന്ധിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഒന്നര മാസത്തിനുള്ളിൽ ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്തുന്ന സംഘത്തിൽ നിന്നും RPF, എക്സൈസ് വിഭാഗവുമായി ചേർന്ന് കണ്ടെത്തുന്ന നാലാമത്തെ കേസ്സാണിത്. നാല് കേസ്സുകളിൽ നിന്നും 25 കിലോ കഞ്ചാവാണ് കായംകുളത്തു നിന്നും, ആലപ്പുഴയിൽ നിന്നുമായി പിടികൂടിയത്.

    Also read: 600 കിലോയിലധികം തൂക്കമുള്ള രണ്ട് കാട്ടുപോത്തുകളെ ഇറച്ചിക്കായി വെടിവച്ചുകൊന്ന ആറു പേർ അറസ്റ്റിൽ

    പരിശോധനയിൽ റെയിൽവേ ക്രൈം ഇൻ്റലിജൻസ് ബ്യൂറോ അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സിജോ സേവ്യർ RPF ASI എ. അജിമോൻ, ഹെഡ് കോൺസ്റ്റബിൾ മധുസൂദനൻ എം.എം., കോൺസ്റ്റബിൾമാരായ ജോസ് എസ്.വി. ക്രൈം ഇൻ്റലിജൻസ്, വിപിൻ ജി. ക്രൈം ഇൻറലിജൻസ്, അനിൽകുമാർ സി. ക്രൈം ഇൻറലിജൻസ്, എമ്പിൻ പോൾ ക്രൈം ഇൻ്റലിജൻസ്, സി.എസ്. സജി RPF എന്നിവരും, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം. മഹേഷ്, ആലപ്പുഴ എക്സൈസ് ഇൻറലിജൻസ് ബ്യൂറോ പ്രിവൻ്റീവ് ഓഫിസർമാരായ റോയി ജേക്കബ്ബ്, അലക്സാണ്ടർ ജി., സ്പെഷ്യൽ സ്ക്വാഡ് പ്രിവൻ്റീവ് ഓഫീസർ പി.ബി. പ്രവീൺ, സിവിൽ എക്സൈസ് ഓഫീസർമാരായ എസ്.ആർ. റഹീം, ദീലീഷ് എസ്. ,കലേഷ് കെ.ടി., വിപിൻ വി.കെ. എന്നിവർ പങ്കെടുത്തു.

    First published:

    Tags: Cannabis, Cannabis case, Cannabis seized