കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോ അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിൽ നിന്നും സ്വര്‍ണം പുറത്തു കടത്തിയതെന്നറിയാന് സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
കൊച്ചി: സോക്സിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച യാത്രക്കാരൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. ദുബായില്‍ നിന്നെത്തിയ തിരിച്ചിറപ്പിള്ളി സ്വദേശിയാണ് സി.ഐ.എസ്.എഫിന്റെ പിടിയിലായത്. ഇയാളിൽ നിന്നും 208 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു.
സോക്സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. നെടുമ്പാശ്ശേരിയില്‍ നിന്നും ചെന്നൈ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറിവോടെയാണോ അന്താരാഷ്ട്ര വിമാനത്താവള ടെർമിനലിൽ നിന്നും സ്വര്‍ണം പുറത്തു കടത്തിയതെന്നറിയാന് സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.