നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Drug Found In Sandwich | സാൻഡ്‌വിച്ചിനുള്ളിൽ വെച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ

    Drug Found In Sandwich | സാൻഡ്‌വിച്ചിനുള്ളിൽ വെച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; നാല് പേർ അറസ്റ്റിൽ

    വാഹന പരിശോധനയ്ക്കിടെയാണ് മുഖ്യപ്രതി പിടിയിലായത്

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      സാൻഡ്‌വിച്ചിനുള്ളിൽ വച്ച് മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ ലൂസിയാന പോലീസ് നാല് പേരെ അറസ്റ്റ് ചെയ്തു. ബ്രെഡിനുള്ളിൽ നിന്ന് മെത്താംഫെറ്റാമൈൻ എന്ന മയക്കുമരുന്നാണ് പോലീസ് കണ്ടെത്തിയത്. നവംബർ 9നാണ് കാറിനുള്ളിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. വാഹന പരിശോധനയ്ക്കിടെയാണ് മുഖ്യപ്രതി പിടിയിലായത്. ബ്രെഡിൽ 50 ഗ്രാമിൽ കൂടുതൽ മയക്കുമരുന്ന് ഒളിപ്പിക്കാനാണ് ഇയാൾ ശ്രമിച്ചത്. കാറിനുള്ളിൽ ഉണ്ടായിരുന്ന ബാ​ഗിൽ നിന്ന് മെതാംഫിറ്റമിൻ അടങ്ങിയ ബാഗ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.

      ലാറോസ് സ്വദേശികളായ റെജി എസ്റ്റേ (46), റോബിൻ മൊ‍ർവന്റ് (53), ഷെർമാൻ അലൻ ജൂനിയർ (40), സ്യൂ ഗിസ്‌ക്ലെയർ (41) എന്നിവരാണ് അറസ്റ്റിലായത്. എസ്റ്റേയെ വാഹനത്തിൽ നിന്നും മറ്റ് മൂന്നു പേരെ എസ്റ്റേയുടെ വീട്ടിൽ നടത്തിയ പരിശോധനയിലുമാണ് അറസ്റ്റ് ചെയ്തത്. എസ്റ്റേയുടെ വീട്ടിൽ നിന്ന് കൂടുതൽ മയക്കുമരുന്നും പണവും കണ്ടെത്തി. ഈ വർഷം മേയിലും മയക്കുമരുന്ന് കൈവശം വെച്ചതിന് എസ്റ്റേയെ അറസ്റ്റ് ചെയ്തിരുന്നു.

      വീട്ടിൽ നിന്ന് അറസ്റ്റിലായ മറ്റ് മൂന്ന് പേരുടെ കൈവശവും മെത്ത് ഉണ്ടായിരുന്നു. ഒരാളുടെ പക്കൽ നിന്ന് ഹെറോയിനും കണ്ടെത്തി. അറസ്റ്റിലായ ഇവ‍ർ മുമ്പും പല കുറ്റകൃത്യങ്ങളും നടത്തിയിട്ടുള്ളവരാണ്. എസ്റ്റേയ്‌ക്കെതിരെയുള്ള കുറ്റപത്രത്തിൽ മെത്താംഫെറ്റാമൈൻ കൈവശം വച്ചതിനൊപ്പം വിതരണം ചെയ്യാൻ ശ്രമിച്ചുവെന്ന കുറ്റവും അധികമായി ചുമത്തിയിട്ടുണ്ട്. 100,000 ഡോളറാണ് ഇയാളെ ജാമ്യമെടുക്കുന്നതിനുള്ള തുക. മോർവന്റിനും അലനുമെതിരെ യഥാക്രമം മെതാംഫെറ്റാമൈൻ, ഹെറോയിൻ എന്നിവ കൈവശം വച്ചതിനാണ് കേസെടുത്തിരിക്കുന്നത്. മെതാംഫെറ്റാമൈൻ കൈവശം വച്ചതിന് ഗിസ്‌ക്ലെയറിനെതിരെ കേസ് ചാ‍ർജ് ചെയ്തെങ്കിലും 2,500 ഡോളർ ജാമ്യത്തുക നൽകിയതിനെ തുട‍ർന്ന് ഇയാളെ ജാമ്യം നൽകി വിട്ടയച്ചു.



      കഴിഞ്ഞ മാസം 500 കിലോ മയക്കുമരുന്നുമായി ഇസ്രയേലി പൗരൻ ദുബായ് പൊലീസിന്റെ പിടിയിലായിരുന്നു. അന്തരാഷ്ട്ര വിപണിയിൽ 136 മില്യൺ ഡോളർ വിലമതിക്കുന്ന കൊക്കെയ്‌നാണ് പിടികൂടിയത്. ഹലീൽ ദാസുകി എന്നയാളാണ് പൊലീസ് പിടിയിലായത്. അടുത്തിടെ നടന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.

      മയക്കുമരുന്ന് കണ്ടെയ്‌നറിൽ ഒളിപ്പിച്ച് തുറമുഖത്തേയ്ക്ക് കടത്താൻ പദ്ധതിയിടുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം നടത്തിയത്. വൻ കൊക്കെയ്ൻ വേട്ട നടത്തിയ വിവരം സമൂഹമാധ്യമത്തിലൂടെയാണ് ദുബായ് പൊലീസ് പുറത്തുവിട്ടത്. ദുബായിൽ നിന്നും മയക്കുമരുന്ന് മറ്റൊരു രാജ്യത്തെ വെയർഹൗസിൽ സൂക്ഷിക്കുന്നതിനാണ് സംഘം പദ്ധതിയിട്ടത്. പിടിയിലായ പ്രതി ഇപ്പോൾ തടവിലാണ്.

      ജൂലൈയിൽ മുംബൈയിൽ ലഹരിമരുന്ന് ചേർത്ത് ബ്രൗണിയും കേക്കും ഉണ്ടാക്കി വിറ്റ മനശാസ്ത്രജ്ഞൻ അറസ്റ്റിലായിരുന്നു. സൗത്ത് മുംബൈയിലെ ബേക്കറിയിൽ നാർകോടിക്സ് ബ്യൂറോ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് അടങ്ങിയ കേക്ക് കണ്ടെത്തിയത്. ഇടപാടുകാർക്ക് വേണ്ടി പ്രത്യേകം നിർമിക്കുന്നതായിരുന്നു കേക്ക്.

      Summary: Louisiana police recently arrested four people in a drug bust. During the investigation, agents found suspected methamphetamine camouflaged in a loaf of bread
      Published by:user_57
      First published:
      )}