HOME » NEWS » Crime » ATTEMPT TO SMUGGLE RS 1 CRORE WORTH OF GOLD MIXED WITH MANGO JUICE

Gold Smuggling | ഒരു കോടി രൂപയുടെ സ്വർണം മാംഗോ ജ്യൂസിൽ കലർത്തി കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ ഒരാൾ പിടിയിൽ

ഈ രീതിയിൽ സ്വർണം കടത്തുന്നത് ഇന്ത്യയിൽ തന്നെ ആദ്യമാണെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നത്.

News18 Malayalam | news18-malayalam
Updated: April 11, 2021, 11:01 AM IST
Gold Smuggling | ഒരു കോടി രൂപയുടെ സ്വർണം മാംഗോ ജ്യൂസിൽ കലർത്തി കടത്താൻ ശ്രമം; നെടുമ്പാശേരിയിൽ ഒരാൾ പിടിയിൽ
പ്രതീകാത്മക ചിത്രം
  • Share this:
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വർണം പിടികൂടി. അസിസ്റ്റൻറ് കമ്മീഷണർ മൊയ്തീൻ നയനയുടെയും സൂപ്രണ്ട്മാരായ ഷീല , മീന റാം സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് ടീമാണ് സ്വർണം പിടികൂടിയത്. ബോട്ടിലിൽ നിറച്ച മാംഗോ ജ്യൂസിൽ ദ്രാവക രൂപത്തിൽ കലർത്തിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ആറു ബോട്ടിലുകളിൽ ആയിട്ടാണ് സ്വർണം കടത്താൻ ശ്രമിച്ചത്

ഇന്ത്യയിൽ തന്നെ ആദ്യത്തെതാണ് ഈ കടത്ത് രീതി എന്നു പറയപ്പെടുന്നു . ഫ്ലൈ ദുബായ് വിമാനത്തിൽ ദുബായിൽ നിന്നും വന്ന കണ്ണൂർ സ്വദേശിയായ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത് .ഈ വിധത്തിൽ കൊണ്ടുവരുന്ന സ്വർണം കണ്ടെത്താൻ ഉള്ള സംവിധാനങ്ങളൊന്നും എയർപോർട്ടിൽ ഇല്ല ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ നിന്ന് മാത്രമാണ് ഇത് കണ്ടെത്താൻ കഴിഞ്ഞത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

കൊച്ചിയിലെ ആഡംബര ഹോട്ടലുകളിൽ നിശാപാർട്ടിക്കിടെ നടത്തിയ റെയ്ഡിൽ നാലു പേർ അറസ്റ്റിലായിരുന്നു. ഡിസ്കോ ജോക്കി ആലുവ സ്വദേശി അൻസാർ, നിശാപാർട്ടിയുടെ സംഘാടകരായ നിസ് വിൻ,ജോമി ജോസ്, ഡെന്നീസ് റാഫേൽ എന്നിവരാണ് അറസ്റ്റിലയത്.ഇവരിൽ നിന്ന് കഞ്ചാവ് എം.ഡി.എം.എ തുടങ്ങിയ മയക്കുമരുന്നുകൾ പിടിച്ചെടുത്തു. എം ഡി എം ഐ, കഞ്ചാവ് ഉൾപ്പടെയുള്ള ലഹരിമരുന്നും പിടികൂടിയിട്ടുണ്ട്. കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. കൊച്ചിയിലേക്ക് വലിയ രീതിയില്‍ മയക്കുമരുന്ന് എത്തിയതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

Also Read- തിരുവനന്തപുരത്ത് വൻ സ്വർണ കവർച്ച; ജ്വല്ലറി ഉടയമയെ കാർ തടഞ്ഞുനിർത്തി കൊള്ളയടിച്ചു

ശനിയാഴ്ച രാത്രി 11.40-ഓടെയാണ് സംഘം പരിശോധനയ്ക്കായി എത്തിയത്. റെയ്ഡിന്റെ വിവരം പുറത്തുവരാതിരിക്കാന്‍ അതീവ രഹസ്യമായിട്ടായിരുന്നു ഉദ്യോഗസ്ഥർ ഹോട്ടലിലെത്തിയത്. രഹസ്യമായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കൊച്ചി നഗരത്തിലെ നാല് ഹോട്ടലുകളിലും ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു ഹോട്ടലിലുമായാണ് പരിശോധന നടന്നത്. കൈവശം ലഹരിമരുന്ന് ഉണ്ടോയെന്ന പരിശോധനയാണ് നടത്തിയത്. നിശാ പാർട്ടിക്കെത്തിയ ഓരോരുത്തരെയും വിശദമായി പരിശോധിച്ച ശേഷമാണ് വിട്ടയച്ചത്. മണിക്കൂറുകൾ നീണ്ട പരിശോധന പുലര്‍ച്ചെ രണ്ട് മണിക്കാണ് അവസാനിച്ചത്.

.ചക്കരപ്പറമ്പിലെ ഹോളി ഡേ ഇന്നിൽ മുന്നൂറിലധികം യുവതീ യുവാക്കളാണ് ഡി.ജെ പാർട്ടിയിൽ പങ്കെടുത്തത്.ഇവിടെ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

കൊച്ചിയിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ മിന്നല്‍ റെയ്ഡ് നടത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മയക്കുമരുന്ന് ഉപയോഗിച്ചുള്ള റേവ് പാര്‍ട്ടികള്‍ നടക്കുന്നുവെന്ന രഹസ്യവിവരം ഉണ്ടായിരുന്നു. വാരാന്ത്യത്തില്‍ രാത്രി തുടങ്ങി പുലര്‍ച്ചെവരെ നീളുന്ന നിശാ പാര്‍ട്ടികളെക്കുറിച്ചാണ് വിവരം ലഭിച്ചിരുന്നത്. അഞ്ച് ഹോട്ടലുകളിലും ഒരേസമയമാണ് റെയ്ഡ് നടത്തിയത്. പരിശോധനയുടെ വിശദവിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
Published by: Anuraj GR
First published: April 11, 2021, 10:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories