നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം; ഡ്രൈവർ ഓടി രക്ഷപ്പെട്ടു; ഓട്ടോ കത്തിച്ചു 

  ഓട്ടം വിളിച്ച ശേഷം ഡ്രൈവറെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമം; ഡ്രൈവർ ഓടി രക്ഷപ്പെട്ടു; ഓട്ടോ കത്തിച്ചു 

  നാട്ടുകാർ ഓടിയെത്തിയപ്പോൾ അക്രമി ഓട്ടോ കത്തിക്കുകയായിരുന്നു.

  news18 Malayalam

  news18 Malayalam

  • Share this:
  കോട്ടയം: ഗാന്ധിനഗർ പോലീസ് സ്റ്റേഷന് കീഴിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അക്രമം നടന്നത്.  ഓട്ടോറിക്ഷ ഓട്ടം വിളിച്ച ശേഷം ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.  പാലാ പൈക സ്വദേശിയായ വി ആർ അഖിലിനെതിരെയാണ് ആക്രമണം നടന്നത്. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

  കോട്ടയം പാലാ - പൊൻകുന്നം റോഡിൽ  പൈകയിൽ നിന്നും ആണ് ഓട്ടം വിളിച്ചത്.  കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവാണ് പൈകയിൽ നിന്നും ഓട്ടോറിക്ഷ ഓട്ടം വിളിച്ചത്. തന്റെ ഭാര്യ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് എന്നും അവരെ കാണാൻ പോകണം എന്നും ആവശ്യപ്പെട്ടാണ് ഓട്ടം വിളിച്ചത്. തുടർന്ന് രാത്രി ഒൻപതരയോടെ കോട്ടയം മെഡിക്കൽ കോളജിനു സമീപം ഓട്ടോ എത്തി. ഇതോടെ മുടിയൂർക്കര ഭാഗത്തുനിന്നും തിരിഞ്ഞ് ഹോസ്റ്റൽ ഇരിക്കുന്ന വഴിയിലേക്ക്  യാത്രക്കാരന്റെ ആവശ്യപ്രകാരം ഓട്ടോ തിരിച്ചുവിടുകയായിരുന്നു. ഈ മേഖലയിൽ ഏറെദൂരം ആളൊഴിഞ്ഞ പറമ്പ് ആണ് ഉള്ളത്. അവിടെവെച്ചാണ് യാത്രക്കാരൻ ഡ്രൈവറെ കൊല്ലാൻ ശ്രമിച്ചത്.

  മുടിയൂർക്കര ഭാഗത്ത് ഓട്ടോ എത്തിയപ്പോൾ പിന്നിൽ നിന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ആണ് യാത്രക്കാരൻ ശ്രമിച്ചത് എന്ന് ഡ്രൈവർ മൊഴി നൽകി. ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.  ഡ്രൈവറുടെ ബഹളം കേട്ടാണ് നാട്ടുകാർ ഓടി കൂടിയത്. നാട്ടുകാർ ഓടിയെത്തിയപ്പോൾ അക്രമി ഓട്ടോ കത്തിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ സംഘടിച്ച് വെള്ളമൊഴിച്ച് തീ കെടുത്തി.
  Also Read-കടമ്പഴിപ്പുറത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകം; അഞ്ച് വർഷങ്ങൾക്ക് ശേഷം അയൽവാസി പിടിയിൽ

  സംഭവത്തിൽ ഓട്ടോയ്ക്ക് തീ ഇടുന്നതിനിടെ അക്രമിക്ക് പൊള്ളലേറ്റു. ഇയാളുടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ നൽകി. കാഞ്ഞിരപ്പള്ളി സ്വദേശിയായ വിഷ്ണുവാണ് ഓട്ടോ ഡ്രൈവറെ ആക്രമിച്ചത് എന്നാണ് പൊലീസ് നൽകുന്ന വിവരം.  ഇന്നലെ പരിക്കേറ്റതിനെ തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്യാൻ ആയിരുന്നില്ല. ഇന്ന് രാവിലെ ഗാന്ധിനഗർ പോലീസ് ഇയാളെ ചോദ്യം ചെയ്തു വരികയാണ്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നകാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അടിമുടി ദുരൂഹത ആണ് ഈ സംഭവത്തിൽ ഉള്ളത് എന്ന് ഗാന്ധിനഗർ പോലീസ് പറയുന്നു.
  Also Read-Sorcereress| മന്ത്രവാദിനി ചമഞ്ഞ് ഒന്നരക്കോടി രൂപ വില വരുന്ന 400 പവൻ സ്വർണം തട്ടിയ സ്ത്രീക്ക് തടവ് ശിക്ഷ

  പെട്ടെന്നുണ്ടായ അക്രമം എന്നതിനപ്പുറം ഓട്ടോയിൽ യാത്ര ചെയ്ത് ആളുമായി  ഡ്രൈവറായ അഖിലിന് മുൻവൈരാഗ്യം ഒന്നും ഉണ്ടായിരുന്നില്ല എന്നാണ്  ഓട്ടോ ഡ്രൈവർ നൽകിയിരിക്കുന്ന മൊഴി. ഏതായാലും സംഭവത്തിൽ വൈകാതെ  വ്യക്തത വരുത്താനാകും എന്നാണ് ഗാന്ധിനഗർ പോലീസ് പറയുന്നത്. അപ്രതീക്ഷിതമായി ഉണ്ടായ സംഭവത്തിന്റെ ഞെട്ടലിലാണ് നാട്ടുകാർ.

  രാത്രി ഓട്ടം വിളിച്ച് അക്രമം ഉണ്ടാകുന്ന സംഭവം നേരത്തെയും കോട്ടയത്ത് റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാസമാണ് കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു സമീപം ഉള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നും ഓട്ടം വിളിച്ച ശേഷം യാത്രക്കാർ ഓട്ടോ ഡ്രൈവറെ ആക്രമിച്ചത്. കുമരകത്ത് വച്ചാണ് ഈ സംഭവം അരങ്ങേറിയത്. അതേസമയം അത് മുൻകൂട്ടി ആസൂത്രണം ചെയ്ത ഉള്ള അക്രമം ആയിരുന്നില്ല. മദ്യത്തിന്റെ ലഹരിയിൽ ആയിരുന്നു അന്ന് യാത്രക്കാർ.  എന്നാൽ മെഡിക്കൽ കോളജിന് സമീപം ഉണ്ടായ സംഭവത്തിൽ മറ്റ് സംശയങ്ങളാണ് പോലീസിന് ഉള്ളത്.
  Published by:Naseeba TC
  First published:
  )}