• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒറ്റരാത്രിയിൽ രണ്ട് വീട്ടമ്മമാർക്കെതിരെ പീഡനശ്രമം; പ്രതി 'സാത്താൻ' അനീഷ് പിടിയിൽ

ഒറ്റരാത്രിയിൽ രണ്ട് വീട്ടമ്മമാർക്കെതിരെ പീഡനശ്രമം; പ്രതി 'സാത്താൻ' അനീഷ് പിടിയിൽ

സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ഒളിഞ്ഞുനോക്കുന്നത് അനീഷിന്റെ പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

  • Last Updated :
  • Share this:
    തൃശൂർ: മാളയിലെ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീകളെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സാത്താൻ എന്ന വിളിക്കപ്പെടുന്ന അനീഷിനെ പൊലീസ് തന്ത്രപരമായി വലയിലാക്കി. മാള പള്ളിപ്രം സ്വദേശിയാണ് അനീഷ്. ഒളിവിൽ കഴിയവേയാണ് ഇയാളെ അറസ്ററ് ചെയ്തത്.

    ജൂലൈ 27 രാത്രിയാണ് അനീഷ് രണ്ടു സ്ത്രീകൾക്കെതിരെ അക്രമം നടത്തിയത്. പുത്തൻചിറയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന 53കാരിയുടെ വീട്ടിൽ ആണു അനീഷ് ആദ്യം എത്തിയത്. ജനലിൽ തട്ടിവിളിച്ച് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. വാതിൽ തുറക്കാൻ വിസമ്മതിച്ചതോടെ ചവിട്ടി തുറന്ന് ബലമായി കടന്നുപിടിച്ചു. സ്ത്രീയുടെ ബഹളം കേട്ട് അയൽവാസികൾ ഓടിക്കൂടി. ഇതോടെ പ്രതി ബൈക്കുമായി സ്ഥലം വിട്ടു.

    അന്ന് രാത്രി രണ്ട് കിലോമീറ്റർ മാറിയുള്ള ഒരു വീട്ടിലും അനീഷ് അതിക്രമം നടത്തി. അടുക്കളയിൽ നിൽക്കുകയായിരുന്നു സ്ത്രീയെ ബലമായി കടന്നുപിടിച്ച് വീടിനുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. ചെറുത്ത സ്ത്രീയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. മൽപ്പിടുത്തത്തിനിടയിൽ അനീഷിന്റെ കൈവിരലിനും പരിക്കേറ്റു. ഓടി രക്ഷപ്പെട്ട സ്ത്രീ കുറ്റിക്കാടിനുള്ളിൽ ഒളിച്ചിരുന്നു. പ്രതി പോയതിനുശേഷമാണ് ഇവർ വീട്ടിൽ തിരിച്ചെത്തിയത്.

    also read : മഴക്കോട്ട് ഇട്ട് മൊബൈൽ ഫോൺ മോഷണം;സൂക്ഷിക്കാൻ പഴക്കട;ഈരാറ്റുപേട്ടയിലെ മോഷ്ടാവ് ബംഗളൂരുവിൽ പിടിയിൽ

    നാടുവിട്ട പ്രതിയെ കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതലയുണ്ടായിരുന്നത്. ഒരു മാസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പ്രതിയെ എറണാകുളത്ത് നിന്ന് അറസ്റ്റ് ചെയ്തത്.

    also read : പതിനാലുകാരിയെ വിവാഹം കഴിച്ച 46-കാരനും പെണ്‍കുട്ടിയുടെ മാതാപിതാക്കളും അറസ്റ്റില്‍

    അങ്കമാലിയിൽ രണ്ടു പവൻ സ്വർണമാല പൊട്ടിച്ച കേസിൽ അനീഷ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മാള പള്ളിപ്പുറം സ്വദേശിയായ അനീഷ് സാത്താൻ എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ ഒളിഞ്ഞുനോക്കുന്നത് അനീഷിന്റെ പതിവാണെന്ന് പ്രദേശവാസികൾ പറഞ്ഞു.
    Published by:Amal Surendran
    First published: